ഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന ഹെൽത്തി ഡയറ്റ് പ്ലാൻ പങ്കുവച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

Published : Jan 20, 2025, 12:51 PM ISTUpdated : Jan 20, 2025, 01:28 PM IST
ഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന ഹെൽത്തി ഡയറ്റ് പ്ലാൻ പങ്കുവച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

Synopsis

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഹെൽത്തി ഡയറ്റ് പ്ലാനിനെ കുറിച്ച് ബോളിവുഡ് നടി കരീന കപ്പൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറയുന്നു.

ആരോ​ഗ്യകരമായ ഭക്ഷണക്രമം ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനവ്യവസ്ഥ, കുടലിന്റെ ആരോ​ഗ്യം, ചർമ്മം സംരക്ഷണം എന്നിവയ്ക്കെല്ലാം സഹായിക്കുന്നു. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം ആരോഗ്യവും ചർമ്മപ്രശ്നങ്ങളും തടയും. അതേസമയം അനാരോഗ്യകരമായ ഭക്ഷണം അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ദീർഘകാല രോഗങ്ങൾക്കും കാരണമാകുന്നു. 

ശരീരഭാരം കുറയ്ക്കാൻ ഒരുപോലെ ഡയറ്റും വ്യായാമവും ക്യത്യമായി പിന്തുടരുന്നവരാണ് സെലിബ്രിറ്റികൾ. ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന 'ഹെൽത്തി ഡയറ്റ്' പ്ലാനിനെ കുറിച്ച് ബോളിവുഡ് നടി കരീന കപ്പൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറയുന്നു.

അരക്കെട്ടിൻ്റെ വലുപ്പം കുറയ്ക്കാനും ആരോ​ഗ്യകരമായ ഡയറ്റിലൂടെ ശരീരഭാരം എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ചതാണ് റുജുത പറയുന്നത്.  വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കരുത്. ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. പ്രാതലിൽ വിവിധ പഴങ്ങൾ, ബദാം, വാൾനട്ട് പോലുള്ളവ കുതിർത്ത ശേഷം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ നല്ലതാണ്. ബ്രേക്ക്ഫാസ്റ്റിൽ വിവിധ നട്സുകൾ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല ദിവസം കൂടുതൽ ഊർജമുള്ളതാക്കാൻ സഹായിക്കുന്നു.

സീസണൽ പഴങ്ങൾ, കരിക്കിൻ വെള്ളം, ഹെൽഹർ ടീകൾ എന്നിവ അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഉപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്. അത് ബിപി കൂട്ടുക മാത്രമല്ല അമിതവണ്ണത്തിനും ഇടയാക്കും.

രാവിലെ 11 നും ഉച്ചയ്ക്ക് 1 നും ഇടയിൽ ഉച്ചഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു. ചപ്പാത്തി, ചോറ്, പരിപ്പ്, സീസണൽ പച്ചക്കറികൾ തുടങ്ങി എല്ലാ പ്രധാന ഭക്ഷണങ്ങളും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ഏത് ഉൾപ്പെടുത്തിയാലും ഭക്ഷണത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് റുജുത പറയുന്നു.

വൈകുന്നേരം 4-6 മണിക്ക് ഇടയിൽ ലഘുഭക്ഷണം കഴിക്കാൻ റുജുത നിർദേശിക്കുന്നു. എന്നാൽ എണ്ണയിലുള്ള ഭക്ഷണങ്ങളോ കുക്കീസ്, കേക്ക് എന്നിവ കഴിക്കരുത്. പകരം വിവിധ നട്സുകളോ പഴങ്ങളോ കഴിക്കാൻ റുജുത പറയുന്നു. 

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. കാരണം, ഇത് എളുപ്പം ദഹിക്കാനും   കുടലിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു. അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നതായി അവർ പറയുന്നു. 

വിറ്റാമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ളത് ഏതിലാണ്? നെല്ലിക്കയിലോ പേരയ്ക്കയിലോ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം