വിറ്റാമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ളത് ഏതിലാണ്? നെല്ലിക്കയിലോ പേരയ്ക്കയിലോ?

വിറ്റാമിൻ സി, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഒരു പേരയ്ക്കയിൽ 125 മില്ലി ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ മാത്രമല്ല പൊട്ടാസ്യവും പേര്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

which contains more vitamin c amla or guava

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള രണ്ട് ഭക്ഷണങ്ങളാണ് നെല്ലിക്കയും പേരയ്ക്കയും. എന്നാൽ ഇവയിൽ ഏതിലാണ് വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഒരു പേരയ്ക്കയിൽ 125 മില്ലി ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ മാത്രമല്ല പൊട്ടാസ്യവും പേര്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി കൂടിയാണ് മറ്റൊരു പച്ചക്കറിയാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയിൽ 600-700 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ ഇരുമ്പ്, കാൽസ്യം, ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

പേരയ്ക്കയും നെല്ലിക്കയും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പേരയ്ക്കയിലെ ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിന് കൊളാജൻ ഉത്പാദനത്തിനും സഹായകമാണ്.

നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹനവും മൊത്തത്തിലുള്ള പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ ദഹനത്തിനും മലബന്ധം തടയുകയും ചെയ്യുന്ന നാരുകൾ അടങ്ങിയ പഴമാണ് പേരയ്ക്ക. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താൻ ഇത് പ്രത്യേകിച്ചും നല്ലതാണ്. 

ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാലും നാരുകൾ കൂടുതലുള്ളതിനാലും രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്ന പേരയ്ക്ക പ്രമേഹരോഗികൾക്ക് അനുയോജ്യമായ പഴമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ ഉള്ളടക്കം കാരണം ഇത് ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

പേരയ്ക്ക തൊലി മാറ്റി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കൂടുതൽ ഫലപ്രദമാണെന്ന് 2016-ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

പേരയ്ക്കയിലും നെല്ലിക്കയിലും ഒരു പോലെ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ചത് നെല്ലിക്കയാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിലെ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സി ഉള്ളടക്കവും രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രണ്ട് പഴങ്ങളും ഒരുപോലെ ഹൃദയത്തെയും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഏറ്റവും മികച്ചത് നെല്ലിക്കയാണെന്ന് പഠനങ്ങൾ പറയുന്നു. 

മുടികൊഴിച്ചിൽ കുറയ്ക്കാൻ പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios