​സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

Published : Nov 19, 2023, 12:07 PM IST
 ​സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

Synopsis

പതിവായി ചെക്കപ്പുകൾ നടത്തുന്നത് സെർവിക്കൽ കാൻസർ ഒഴിവാക്കാൻ സഹായിക്കും. പാപ് ടെസ്റ്റുകൾ നടത്തുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നിവ സെർവിക്കൽ കാൻസർ തടയുന്നതിന് സഹായിക്കുന്നു. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയാണ് സെർവിക്കൽ കാൻസറിനുള്ള മൂന്ന് പ്രധാന ചികിത്സാരീതികൾ.  

സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിലൊന്നാണ്​ ​സെർവിക്കൽ കാൻസർ. 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന ഒരു കാൻസറാണ് ഇത്. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന കാൻസർ ആണ് സെർവിക്കൽ കാൻസർ. 

ഒരു സ്ത്രീയുടെ സെർവിക്സിൽ സെർവിക്കൽ കാൻസർ വികസിക്കുന്നു. മിക്കവാറും എല്ലാ സെർവിക്കൽ കാൻസർ കേസുകളും (99%) ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന വളരെ സാധാരണമായ വൈറസായ ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസുകളുമായുള്ള (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പതിവായി ചെക്കപ്പുകൾ നടത്തുന്നത് സെർവിക്കൽ കാൻസർ ഒഴിവാക്കാൻ സഹായിക്കും. പാപ് ടെസ്റ്റുകൾ നടത്തുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നിവ സെർവിക്കൽ കാൻസർ തടയുന്നതിന് സഹായിക്കുന്നു.  ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയാണ് സെർവിക്കൽ കാൻസറിനുള്ള മൂന്ന് പ്രധാന ചികിത്സാരീതികൾ.

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ലൈംഗിക പ്രവർത്തനത്തിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും HPV ബാധിക്കാൻ സാധ്യതയുണ്ട്. ലക്ഷണങ്ങളൊന്നും കാണിക്കാതെ വർഷങ്ങളോളം ഇത് നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്.

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ...

​1. യോനിയിൽ രക്തസ്രാവം. (യോനിയിൽ അസാധാരണമായ രീതിയിൽ രക്തസ്രാവമുണ്ടാകുന്നത് സെർവിക്കൽ കാൻസറിന്റെ ഒരു ലക്ഷണമാണ്.)
2. ​ലൈംഗിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിംഗ് വരിക.
3. അമിതമായ വജൈനൽ ഡിസ്ചാർജ് ( വജൈനൽ ഭാഗത്ത് നിന്ന് സ്രവങ്ങൾ പുറത്ത് വരുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ രീതിയിൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സെർവിക്കൽ കാൻസറിന്റെ ഒരു ലക്ഷണമാണ്).
4. ​പെൽവിക് ഭാഗത്തെ വേദന അനുഭവപ്പെടുക.
5. ​ശരീരഭാരം ക്രമാതീതമായി കുറയുക.

പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?
 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍