Health Tips : ഗർഭകാലത്ത് അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ കുട്ടികളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; പഠനം

Published : Apr 28, 2025, 08:47 AM ISTUpdated : Apr 28, 2025, 08:53 AM IST
Health Tips :  ഗർഭകാലത്ത് അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ കുട്ടികളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; പഠനം

Synopsis

യുകെയിലെ ഗർഭിണികളിൽ നാലിലൊന്ന് പേർക്ക്  വിളർച്ച ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് പലപ്പോഴും ഇരുമ്പിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്.

ഗർഭകാലത്ത് അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ കുട്ടികളിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ 16,500 അമ്മമാരിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു.

ഗർഭാവസ്ഥയുടെ ആദ്യ 100 ദിവസങ്ങളിൽ അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ ജന്മനാ ഹൃദ്രോഗമുള്ള ഒരു കുട്ടി ഉണ്ടാകാനുള്ള സാധ്യത സാധാരണയേക്കാൾ 47 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

യുകെയിലെ ഗർഭിണികളിൽ നാലിലൊന്ന് പേർക്ക്  വിളർച്ച ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് പലപ്പോഴും ഇരുമ്പിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്.

ചുവന്ന രക്താണുക്കളുടെ എണ്ണമോ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ അളവോ സാധാരണയേക്കാൾ കുറവായ ഒരു സാധാരണ അവസ്ഥയാണ് വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചാണ് വിളർച്ച കണ്ടെത്തുന്നത്. ഹിമോഗ്ലോബിൻ സ്ത്രീകളിൽ വേണ്ടത് 12 മുതൽ 15 ഗ്രാം വരെയാണ്.

ഗർഭാവസ്ഥയുടെ അവസാന ഘട്ടങ്ങളിലെ കടുത്ത വിളർച്ച, ജനനസമയത്തെ ഭാരം കുറയൽ, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനം കണ്ടെത്തി.

ഇരുമ്പിന്റെ കുറവാണ് വിളർച്ചയുടെ പല കേസുകളുടെയും മൂലകാരണം എന്നതിനാൽ, ഒരു കുഞ്ഞിന് ശ്രമിക്കുമ്പോഴും ഗർഭിണിയായിരിക്കുമ്പോഴും സ്ത്രീകൾക്ക് വ്യാപകമായി ഇരുമ്പ് സപ്ലിമെന്റേഷൻ നൽകുന്നത് നവജാതശിശുക്കളിലും ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗം വികസിക്കുന്നതിന് മുമ്പ് തടയാൻ സഹായിക്കുമെന്ന് പ്രൊഫസർ ഡങ്കൻ സ്പാരോ പറഞ്ഞു.

യുകെയിൽ ഒരു ദിവസം ശരാശരി 13 കുഞ്ഞുങ്ങളിൽ രോഗനിർണയം നടത്തുന്ന ഏറ്റവും സാധാരണമായ ജനന വൈകല്യമാണ് ജന്മനായുള്ള ഹൃദ്രോഗം. ഇത് ശിശുക്കളുടെ മരണത്തിന് ഒരു പ്രധാന കാരണവുമാണ്.  

എന്താണ് കോളറ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

 

 


 


 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം