Cinnamon Tea| പ്രതിരോധശേഷി കൂട്ടാനും വണ്ണം കുറയ്ക്കാനും കറുവപ്പട്ട ചായ

By Web TeamFirst Published Nov 8, 2021, 11:26 PM IST
Highlights

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഘടകങ്ങളില്‍ ഒന്നാണ് കറുവപ്പട്ട. പാര്‍ശ്വഫലങ്ങളൊന്നു മില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ടീയാണിത്...ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

തടി കുറയ്ക്കാനുള്ള (weight loss) ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഇതാ ഒരു വെയിറ്റ് ലോസ് ടീ (weight loss tea) പരിചയപ്പെട്ടാലോ..വെറും ചായ അല്ല, കറുവപ്പട്ട ചായ!! ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ കൂടി സഹായിക്കുന്നതാണ് ഈ സുഗന്ധവ്യഞ്ജനം.

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഘടകങ്ങളിൽ ഒന്നാണ് കറുവപ്പട്ട. പാർശ്വഫലങ്ങളൊന്നു മില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ടീയാണിത്...ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

 വെള്ളം                                                                  3 ​ഗ്ലാസ്
 കറുവപ്പട്ട                                                              2 കഷ്ണം
 കറുവപ്പട്ട പൊടിച്ചത്                                        2 ടീസ്പൂൺ
 തേൻ                                                                      അര സ്പൂൺ 
 നാരങ്ങ നീര്                                                        1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. കുടിക്കുന്നതിന് തൊട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക. 

മഴക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം വെളുത്തുള്ളി; ഗുണങ്ങള്‍ ഇതാണ്...

click me!