
ഇന്ന് നവംബർ എട്ട്. ലോക റേഡിയോളജി ദിനം (World Radiology Day). 1895-ൽ എക്സ്-റേ കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിച്ച് വരുന്നത്. ജർമ്മൻ ശാസ്ത്രജ്ഞനായ വിൽഹെം കോൺറാഡ് റോണ്ട്ജെനാണ് (Wilhelm Conrad Rontgen) എക്സ്-റേ (X-rays) കണ്ടുപിടിച്ചത്. മധ്യപ്രദേശിലെ റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ 1996 മുതൽ ലോക റേഡിയോളജി ദിനം ആചരിച്ചു വരുന്നു.
'ഇന്റർവെൻഷണൽ റേഡിയോളജി - രോഗിക്ക് വേണ്ടിയുള്ള സജീവ പരിചരണം' എന്നതാണ് 2021ലെ ഈ ദിനത്തിന്റെ പ്രമേയം. രോഗികളുടെ രോഗനിർണയത്തിലും ചികിത്സയിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിംഗിനെയും തെറാപ്പിയെയും കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനാണ് ലോക റേഡിയോളജി ദിനം ആചരിക്കുന്നത്.
1901-ൽ ഈ നേട്ടത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തിയായി വിൽഹെം മാറി. വൈദ്യശാസ്ത്രത്തിലെ നിർണായക കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനാണ് വിൽഹെം.
ഇടിഎച്ച് സൂറിച്ച് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിൽഹെം സൂറിച്ച് സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പഠനത്തെത്തുടർന്ന്, വിൽഹെം റോണ്ട്ജൻ സ്ട്രാസ്ബർഗ്, ഗീസെൻ, വുർസ്ബർഗ് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ ജോലി ചെയ്തു.
low calorie foods| നിങ്ങൾ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ 10 ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam