High Cholesterol| കൊളസ്ട്രോളാണോ പ്രശ്നം? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Nov 8, 2021, 11:06 PM IST
Highlights

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ.

അമിതവണ്ണവും (over weight) കൊളസ്ട്രോളും (cholesterol) ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ് മിക്കവരും കണക്കാക്കുന്നത്. എന്നാൽ അമിതവണ്ണമാണ് കൊളസ്ട്രോളിന് കാരണമാകുന്നത് എന്ന തോന്നൽ ശരിയല്ല, കാരണം ശരീരം തീരെ മെലിഞ്ഞിരിക്കുന്നവരിലും കൊളസ്ട്രോൾ കണ്ടു വരുന്നുണ്ട്. 

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ്(fat) അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ.

ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്‌. കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്.

ചീത്ത കൊളസ്ട്രോൾ എന്ന പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണക്രമം കൊളസ്ട്രോളിന്റെ പ്രധാന ഉറവിടമാകാം. ഇത് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോൾ പ്രശ്‌നം നേരിടുന്നവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

കഴിക്കേണ്ട ഭക്ഷണങ്ങൾ...

ഓട്സ്...

ഓട്‌സ് ആളുകളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണ ഓപ്ഷനുകളിലൊന്നായി മാറിയിരിക്കുന്നു. ഇതിലെ ഫൈബർ ഉള്ളടക്കം കൊളസ്ട്രോളിന് സുരക്ഷിതമാക്കുന്നു. 

നട്സ്...

ബദാം, വാൾനട്ട് തുടങ്ങിയ നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുള്ള ആളുകൾ പലപ്പോഴും നട്‌സ് കഴിക്കാറില്ല. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് നട്സുകൾ.

വെണ്ടയ്ക്ക...

വെണ്ടയ്ക്ക വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ്. ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം കൂടിയാണ് വെണ്ടയ്ക്ക. ദഹനത്തെ സഹായിക്കുന്നതിനു പുറമേ, കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വെണ്ടയ്ക്ക മികച്ചൊരു ഭക്ഷണമാണ്. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

കേക്കുകൾ...
 
കേക്കുകൾ, പേസ്ട്രികൾ, മറ്റ് മധുര പലഹാരങ്ങൾ എന്നിവയിൽ അമിതമായി പഞ്ചസാര അടങ്ങിയിരിക്കാം. ഇത് മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

ഫ്രഞ്ച് ഫ്രെെസ്...

ഫ്രഞ്ച് ഫ്രെെസിൽ അനാരോഗ്യകരമായ അളവിൽ എണ്ണ അടങ്ങിയിരിക്കാം. ഇത് കൊളസ്ട്രോളിന്റെ അളവ് കൂട്ടാം.

സംസ്കരിച്ച ഭക്ഷണങ്ങൾ...

സംസ്‌കരിച്ച ഭക്ഷണങ്ങൾ ശരീരഭാരം കൂടൽ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗാവസ്ഥയ്ക്കു കാരണമാകുമെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ഓർമശക്തിയെ ബാധിക്കുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.

നിങ്ങൾ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ 10 ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

 

click me!