30 കഴിഞ്ഞ സ്ത്രീകളിലെ കോളൻ ക്യാൻസർ; പ്രധാന 6 കാരണങ്ങൾ ഇതാണ്

Published : Jun 09, 2026, 04:33 PM IST
colon cancer

Synopsis

പലപ്പോഴും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ ദഹനപ്രശ്നങ്ങളായോ ആർത്തവ വേദനയായോ തെറ്റിദ്ധരിക്കപ്പെടുന്നത് കൊണ്ട് രോഗനിർണ്ണയം വൈകുകയും, ക്യാൻസർ ഗുരുതരമായ ഘട്ടത്തിൽ എത്തുകയും ചെയ്യാറുണ്ട്.

വൻകുടലിലെ ക്യാൻസർ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് മുപ്പതുകളിലുള്ള ചെറുപ്പക്കാരിൽ പ്രത്യേകിച്ച് യുവതികളിൽ വൻകുടലിലെ ക്യാൻസർ കേസുകൾ ഗണ്യമായി വർദ്ധിച്ചുവരുന്ന സാഹചര്യമുണ്ട്. പലപ്പോഴും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ ദഹനപ്രശ്നങ്ങളായോ ആർത്തവ വേദനയായോ തെറ്റിദ്ധരിക്കപ്പെടുന്നത് കൊണ്ട് രോഗനിർണ്ണയം വൈകുകയും, ക്യാൻസർ ഗുരുതരമായ ഘട്ടത്തിൽ എത്തുകയും ചെയ്യാറുണ്ട്. യുവതികളിൽ കോളൻ ക്യാൻസർ വർദ്ധിക്കാനുള്ള 6 പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിത ഉപയോഗം

ഇന്നത്തെ തലമുറയിൽ പാക്കറ്റ് ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. വീട്ടിൽ പാകം ചെയ്യുന്ന ആരോഗ്യപ്രദമായ ഭക്ഷണങ്ങൾക്ക് പകരം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ നാശത്തിന് കാരണമാകുന്നു. ഇത് കുടലിൽ വിട്ടുമാറാത്ത വീക്കമുണ്ടാക്കുകയും ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

ഫൈബറിന്റെ കുറവ്

കുടലിന്റെ ആരോഗ്യത്തിന് ദിവസവും കുറഞ്ഞത് 25 ഗ്രാം ഫൈബർ ആവശ്യമാണ്. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ഇതിന്റെ പകുതി പോലും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നില്ല. ഇത് കുടലിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുകയും കാലക്രമേണ വൻകുടലിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം

കടുത്ത മാനസിക സമ്മർദ്ദം മറ്റൊരു പ്രധാന വില്ലനാണ്. മാനസിക സമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ദീർഘകാലത്തേക്ക് ഉയർന്നുനിൽക്കുന്നു. ഇത് കുടലിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ക്യാൻസർ സാധ്യത കൂട്ടുകയും ചെയ്യും.

ലക്ഷണങ്ങൾ നേരത്തെ പ്രകടമാകുന്നു

സാധാരണയായി 45 വയസ്സിന് ശേഷമാണ് വൻകുടൽ പരിശോധനകൾ നടത്താൻ ആരോഗ്യ നിർദ്ദേശങ്ങൾ ഉള്ളത്. എന്നാൽ ക്യാൻസർ രോഗം പ്രായം നോക്കിയല്ല വരുന്നത്. മുപ്പതുകളിലുള്ള സ്ത്രീകളിൽ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നത് കൊണ്ട് പ്രായമെത്തുന്നതിന് മുൻപ് തന്നെ പലരിലും രോഗം ശരീരത്തിലുടനീളം പടർന്നുപിടിക്കുന്ന അവസ്ഥയുണ്ടാകുന്നു.

ലക്ഷണങ്ങൾ അവഗണിക്കുന്നത്

ശരീരം നൽകുന്ന പല ലക്ഷണങ്ങളും ആളുകൾ ശ്രദ്ധിക്കാതെ പോകുന്നു. കാരണമില്ലാതെ ഉണ്ടാകുന്ന കടുത്ത ക്ഷീണം, ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച, മലശോധനയിലെ തുടർച്ചയായ മാറ്റങ്ങൾ എന്നിവയൊന്നും നിസാരമായി കാണരുത്. ഇവയെല്ലാം വൻകുടലിലെ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വായ്‌നാറ്റം അകറ്റാൻ ഇതാ ആറ് എളുപ്പ വഴികൾ
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടൽ പ്രധാന പങ്കുവഹിക്കുന്നു; ഈ ശീലങ്ങൾ ഒഴിവാക്കൂ