Cholesterol And Heart Disease: കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം? ഡോക്ടർ പറയുന്നത്

Web Desk   | Asianet News
Published : Mar 02, 2022, 05:49 PM ISTUpdated : Mar 02, 2022, 06:14 PM IST
Cholesterol And Heart Disease:  കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം? ഡോക്ടർ പറയുന്നത്

Synopsis

പുകവലി, അമിതവണ്ണം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. 

ഹൃദ്രോഗികളുടെ എണ്ണം ഇന്ന് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗമെന്ന് ലോകാരോഗ്യ സംഘടനയുടെ സമീപകാല പഠനങ്ങൾ പറയുന്നു.
ഹൃദ്രോഗം തടയുന്നത് നമ്മുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. 

പുകവലി (smoking), അമിതവണ്ണം (over weight), വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, സമ്മർദ്ദം(stress) എന്നിവ ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. 

ആരോഗ്യകരമായ ഹൃദയത്തിന് നാം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാരണം ക്യത്യമായുള്ള ഉറക്കമാണ്. '
ഉറക്കക്കുറവ്  ഉയർന്ന രക്തത്തിലെ പഞ്ചസാര, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും. എല്ലാ ദിവസവും എട്ട് മണിക്കൂർ കുറഞ്ഞതെങ്കിലും ഉറങ്ങുക. കൂടാതെ, ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ്  മൊബെെലും ടിവിയും ഉപയോ​ഗിക്കുന്നതും ഒഴിവാക്കുക. അനാരോഗ്യകരമായ ഭക്ഷണത്തേക്കാൾ പോഷകപ്രദമായ ഭക്ഷണം തിരഞ്ഞെടുക്കുക...' - മീററ്റിലെ ജസ്വന്ത് റായ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറക്‌ടർ-കാർഡിയോളജി ഡോ. രാജീവ് അഗർവാൾ പറഞ്ഞു.

കൊളസ്ട്രോളും (Cholesterol) ഹൃദ്രോഗവും തമ്മിൽ ബന്ധമുള്ളതായി വിദ​ഗ്ധർ പറയുന്നു. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎൽ) കൊളസ്‌ട്രോളിനെ 'നല്ല' കൊളസ്ട്രോൾ എന്ന് പറയുന്നു. കാരണം ഇത് രക്തപ്രവാഹത്തിൽ നിന്ന് മറ്റ് തരത്തിലുള്ള കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

ഉയർന്ന എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരുന്നതിലൂടെ മുതിർന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയും. സംസ്കരിച്ചതും ഫാസ്റ്റ് ഫുഡുകളും അമിതവണ്ണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. പൊണ്ണത്തടിയും അമിതഭാരവും അമിതവണ്ണവും ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ ചില ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. ജങ്ക് ഫുഡുകൾ (junk food) കഴിക്കുന്നതിനു പകരം, പഴങ്ങൾ, ഫ്രഷ് ജ്യൂസുകൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഭക്ഷണം കഴിക്കുന്ന സമയത്തിന് കൃത്യമായ ശ്രദ്ധ നൽകേണ്ടതും പ്രധാനമാണെന്നും ഡോ. രാജീവ് അഗർവാൾ പറഞ്ഞു.

Read more പെട്ടെന്ന് ശരീരഭാരം കൂടുന്നുവോ? കാരണങ്ങള്‍ ഇവയാകാം...


 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം