Bad Cholesterol : നിത്യേന ഈ പഴം ശീലമാക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

By Web TeamFirst Published Jun 26, 2022, 11:01 AM IST
Highlights

അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഘടകങ്ങളാണ് ക്രാന്‍ബെറിയുള്ളത്. ക്രാന്‍ബെറി ജ്യൂസില്‍ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്‌സ്, പ്രോആന്തോസിയാനിന്‍, ആന്തോസിയാനിന്‍, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

ക്രാൻബെറി (cranberry) കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നതായി പഠനം. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 50 നും 80 നും ഇടയിൽ പ്രായമുള്ളവർ ഒരു ദിവസം ഒരു കപ്പ് ക്രാൻബെറി കഴിക്കുന്നതിന്റെ ഗുണങ്ങൾ ഗവേഷണ സംഘം പരിശോധിച്ചു.

ഡിമെൻഷ്യ പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ തടയുന്നതിന് തങ്ങളുടെ കണ്ടെത്തലുകൾക്ക് സ്വാധീനമുണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 2050-ഓടെ ഡിമെൻഷ്യ ഏകദേശം 152 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചികിത്സയൊന്നും ലഭ്യമല്ല. അതിനാൽ ആരോ​ഗ്യകരമായ ജീവിതശെെലി പിന്തുടരുന്നതാണ് കൂടുതൽ നല്ലതെന്ന് യുഇഎയുടെ നോർവിച്ച് മെഡിക്കൽ സ്‌കൂളിൽ നിന്നുള്ള പ്രമുഖ ഗവേഷകനായ ഡോ. ഡേവിഡ് വോസൂർ പറഞ്ഞു.

സരസഫലങ്ങൾക്ക് ചുവപ്പ്, നീല നിറം നൽകുന്ന ആന്തോസയാനിനുകളും പ്രോആന്തോസയാനിഡിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. ക്രാൻബെറിയിൽ ഈ മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്. പ്രായവുമായി ബന്ധപ്പെട്ട ന്യൂറോ ഡിജനറേഷൻ കുറയ്ക്കാൻ ക്രാൻബെറികൾ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. 12 ആഴ്ച ക്രാൻബെറി കഴിച്ചവരിൽ തലച്ചോറിന്റെ പ്രവർത്തനത്തിലും കൊളസ്ട്രോളിലും ഉണ്ടായ മാറ്റത്തെ കുറിച്ച് പരിശോധിച്ചു.

ദിവസവും വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ക്രാൻബെറികളും മനുഷ്യരിലെ വിജ്ഞാനത്തിലും തലച്ചോറിന്റെ ആരോഗ്യത്തിലും അവയുടെ ദീർഘകാല സ്വാധീനവും പരിശോധിക്കുന്ന ആദ്യ പഠനങ്ങളിലൊന്നാണ് ഈ പഠനമെന്നും ​ഡോ. ഡേവിഡ് പറഞ്ഞു. ക്രാൻബെറി കഴിക്കുന്നത് ന്യൂറൽ പ്രവർത്തനം, തലച്ചോറിലേക്ക് രക്തം വിതരണം ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി.‌‌

നിത്യേന ക്രാൻബെറി ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാൻ കഴിയുമെന്നും ഗവേഷകർ പറഞ്ഞു. ദിവസവും 240 മില്ലിഗ്രാം ക്രാൻബെറി ജ്യൂസാണ് ശീലമാക്കേണ്ടത്. ക്രാൻബെറി ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ഒരുപരിധി വരെ ആന്റിബയോട്ടിക് മരുന്നുകളെ ജീവിതത്തിൽ നിന്നു മാറ്റിനിർത്താൻ കഴിയുമെന്നും പഠനത്തിൽ കണ്ടെത്തി. 

അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഘടകങ്ങളാണ് ക്രാൻബെറിയുള്ളത്. ക്രാൻബെറി ജ്യൂസിൽ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്‌സ്, പ്രോആന്തോസിയാനിൻ, ആന്തോസിയാനിൻ, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധയുണ്ടായ ശേഷമാണ് മിക്കവരും ക്രാൻബെറി ജ്യൂസ് ശീലമാക്കാറുള്ളത്. എന്നാൽ നമ്മുടെ ഭക്ഷണശീലത്തോടൊപ്പം ക്രാൻബെറി പതിവാക്കിയാൽ അണുബാധയെ പ്രതിരോധിക്കാൻ കഴിയുമെന്ന് ​ഗവേഷകർ പറയുന്നു.

അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഏറ്റവും നല്ല പഴങ്ങൾ ഏതൊക്കെ?

click me!