Asianet News MalayalamAsianet News Malayalam

Tulsi Water Benefits : ദിവസവും വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ ദഹനേന്ദ്രിയങ്ങളെ സുഗമമാക്കുകയും ശരീരത്തിന്റെ പ്രവർത്തനത്തെ ഡിറ്റോക്സ് ചെയ്യാനും  സഹായിക്കുന്ന സജീവമായ ആന്റിഓക്‌സിഡന്റുകളും തുളസിയിൽ അടങ്ങിയിട്ടുണ്ട്.

Drink tulsi water every morning detox body to lead a healthy life
Author
Trivandrum, First Published Jun 24, 2022, 2:29 PM IST

ജലദോഷത്തിനും പനിയ്ക്കുമെല്ലാം പണ്ട് മുതൽക്കേ ഉപ​യോ​ഗിച്ച് വന്ന ഒന്നാണ് തുളസി (thulasi water). തുളസിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാന മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ ദഹനേന്ദ്രിയങ്ങളെ സുഗമമാക്കുകയും ശരീരത്തിന്റെ പ്രവർത്തനത്തെ ഡിറ്റോക്സ് ചെയ്യാനും  സഹായിക്കുന്ന സജീവമായ ആന്റിഓക്‌സിഡന്റുകളും തുളസിയിൽ അടങ്ങിയിട്ടുണ്ട്.

തുളസിയിൽ ശക്തമായ എക്സ്പെക്ടറന്റ്, ആന്റിട്യൂസിവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമയെ അടിച്ചമർത്താനും അതുവഴി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. ജലദോഷത്തിനും അനുബന്ധ അണുബാധകൾക്കും സംരക്ഷണം നൽകുന്ന നിരവധി അലർജി, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തുളസിയിലുണ്ട്.

Read more  ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയററിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. 'യൂജിനോൾ' എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചർമത്തിനു തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു.

ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

Read more  നാരങ്ങ വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

Follow Us:
Download App:
  • android
  • ios