Covid 19 : കൊവിഡ് 19 ; 70 ശതമാനം ആളുകളിലും കണ്ടത് ഈ ലക്ഷണം

Published : Aug 14, 2022, 01:52 PM ISTUpdated : Aug 14, 2022, 02:04 PM IST
Covid 19 :  കൊവിഡ് 19 ; 70 ശതമാനം ആളുകളിലും കണ്ടത് ഈ ലക്ഷണം

Synopsis

പഠനത്തിൽ പങ്കെടുത്തവരിൽ കൂടുതൽ പേരിലും റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണം ക്ഷീണമാണെന്ന് ഗവേഷകർ കണ്ടെത്തി. പങ്കെടുത്തവരിൽ 68.5 ശതമാനം പേരിലും ക്ഷീണം പ്രകടമായതായി ​ഗവേഷകർ പറയുന്നു. പതിവായി ക്ഷീണവും ബലഹീനതയും തോന്നുന്നതായി പഠനത്തിൽ പങ്കെടുത്തവർ പറയുന്നു.

കൊവിഡ് 19 പോസിറ്റീവായി 125 ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിൽ 70 ശതമാനം ആളുകളിലും ക്ഷീണം റിപ്പോർട്ട് ചെയ്തതായി ​ഗവേഷകർ. പഠനത്തിന്റെ ആദ്യകാല എൻറോൾ ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. 35.5 ശതമാനം പുരുഷന്മാരാണ്. പഠനത്തിൽ പങ്കെടുത്ത ആളുകളുടെ ശരാശരി പ്രായം 44.6 വയസ്സായിരുന്നു. 

പഠനത്തിൽ പങ്കെടുത്തവരിൽ കൂടുതൽ പേരിലും റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണം ക്ഷീണമാണെന്ന് ഗവേഷകർ കണ്ടെത്തി. പങ്കെടുത്തവരിൽ 68.5 ശതമാനം പേരിലും ക്ഷീണം പ്രകടമായതായി ​ഗവേഷകർ പറയുന്നു. പതിവായി ക്ഷീണവും ബലഹീനതയും തോന്നുന്നതായി പഠനത്തിൽ പങ്കെടുത്തവർ പറയുന്നു.

പങ്കെടുത്തവരിൽ 66.5 ശതമാനം പേർക്കും തലവേദനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു ലക്ഷണം. 54 ശതമാനത്തിലധികം പേർ മണവും രുചിയും നഷ്ടപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. 32 ശതമാനം പേർ ഓർമ്മശക്തി കുറവുള്ളതായി രേഖപ്പെടുത്തി. 
സ്വയം റിപ്പോർട്ട് ചെയ്ത രോഗലക്ഷണങ്ങളും വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകർ കണ്ടെത്തി.

സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

കൊവിഡ് 19 ബാധിച്ച സമയത്ത് രോഗികൾക്ക് രക്താതിമർദ്ദം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടി. ബ്രെയിൻ, ബിഹേവിയർ & ഇമ്മ്യൂണിറ്റി - ഹെൽത്ത് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ' കൊവിഡ് 19ന്റെ തുടക്കത്തിൽ പലരിലുംത് നിരവധി ലക്ഷണങ്ങൾ പ്രകടമായി. എന്നാൽ ഇപ്പോൾ ഒരു നീണ്ട കോവിഡ് സിൻഡ്രോം ഉണ്ടെന്നും ധാരാളം ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാണ്... ' - പഠനത്തിന് നേതൃത്വം നൽകിയ ന്യൂറോളജിസ്റ്റ് ഡോ. എലിസബത്ത് റുട്‌കോവ്‌സ്‌കി പറഞ്ഞു.

കൊവിഡ് 19 അണുബാധയെത്തുടർന്ന് വിട്ടുമാറാത്ത ന്യൂറോ സൈക്യാട്രിക് ലക്ഷണങ്ങളുണ്ടെന്നതിന്റെ വർദ്ധിച്ചുവരുന്ന തെളിവുകളെ ഞങ്ങളുടെ ഫലങ്ങൾ പിന്തുണയ്ക്കുന്നതായി ഡോ. എലിസബത്ത് കൂട്ടിച്ചേർത്തു. കൊവിഡ് 19 അണുബാധയ്ക്ക് ശേഷം ഉണ്ടാകാവുന്ന മറ്റ് ലക്ഷണങ്ങൾ എന്തൊക്കെ...

ഉറക്കക്കുറവ്
തലകറക്കം
കാൽമുട്ടുകളിൽ വേദന
വിഷാദം
ചെവി വേദന
വയറിളക്കം
വയറുവേദന
വിശപ്പില്ലായ്മ
തൊണ്ടവേദന
ഗന്ധത്തിലോ രുചിയിലോ മാറ്റം

കൊവിഡ് 19 ബാധിച്ച് നാലാഴ്ചയോ അതിന് ശേഷമോ മറ്റ് ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നു.

എപ്പോഴും ക്ഷീണമാണോ? ശ്രദ്ധിക്കൂ, ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം