കൊവിഡ് 19 ; ക്വാറന്‍റൈന്‍ ചെയ്യുന്നത് എന്തിന്?

By Web TeamFirst Published Mar 12, 2020, 2:04 PM IST
Highlights

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. രാജ്യത്താകമാനം പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രോഗം സ്ഥിരീകരിച്ചവരെയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെയും ഐസലേറ്റ് ചെയ്യുകയാണ് ഇപ്പോള്‍.

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. രാജ്യത്താകമാനം പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രോഗം സ്ഥിരീകരിച്ചവരെയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെയും ഐസലേറ്റ് ചെയ്യുകയാണ് ഇപ്പോള്‍.  ക്വാറന്റൈൻ (quarantine) എന്നാണ് ഇതിനെ പറയുന്നത്. വൈറസ് സംശയ സാഹചര്യത്തില്‍ പുറത്തോട്ട് പോകുന്നത് ഒഴിവാക്കി സുരക്ഷിതമായി കഴിയുക എന്നതാണ് ക്വാറന്‍റൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ക്വാറന്‍റൈന്‍ ചെയ്യാം എന്നും CDC (Centres of Disease Control and Prevention) പറയുന്നു. അതായത് വീടുകളില്‍ തന്നെ ഇരിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും സ്വീകരിക്കണം. പതിനാല് ദിവസമാണ് ഇത്തരത്തില്‍ രോഗി ഐസലേഷനില്‍ കഴിയേണ്ടത്. ഐസലേഷനില്‍ കഴിയുന്ന ഒരാളെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ നോക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. ഒപ്പം ഈ സമയം രോഗിക്ക് കൃത്യമായി ചികിത്സയും നല്‍കണം. 

രോഗി മറ്റുള്ളവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒന്നും ഉപയോഗിക്കരുത്,  യാത്രകള്‍ അരുത്,  കൈകള്‍ ഇടയ്ക്കിടെ കഴുകുക. ചുംബനം, ഹാന്‍ഡ്‌ ഷേക്ക്, ലൈംഗികബന്ധം എന്നിവ രോഗബാധ സംശയിക്കുന്നവരുമായി പാടില്ല. ചുമ എന്നിവ ഉണ്ടെങ്കില്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സിഡിസി പറയുന്നു. 


 

click me!