രാത്രിയിൽ അത്താഴത്തിന് ശേഷം മധുരം കഴിക്കുന്ന ശീലം ചിലരില്ലെങ്കിലും കണ്ട് വരുന്നുണ്ട്. അത്താഴശേഷം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു.
രാത്രിയിൽ മെറ്റബോളിസം മന്ദഗതിയിലാകുമ്പോൾ വലിയ അളവിൽ പഞ്ചസാര കൈകാര്യം ചെയ്യാനുളള ശരീരത്തിന്റെ ശേഷി കുറയും. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു.
ദിവസവും ശരീരത്തിനാവശ്യമായ പോഷകങ്ങളായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, ഫൈബർ എന്നിവയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ലെങ്കിലും മധുരം കഴിക്കാൻ തോന്നാം. കൂടാതെ, മധുരം കഴിക്കുന്നതിൽ കർശനമായ നിയന്ത്രണം വയ്ക്കുന്നതും വീണ്ടും വീണ്ടും മധുരം കഴിക്കാൻ തോന്നാൻ കാരണമാകും.
അത്താഴത്തിന് ശേഷം മധുരപലഹാരങ്ങളോടോ കാർബണേറ്റഡ് പാനീയങ്ങളോടോ അമിതമായ ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ, അത് ശരീരത്തിൽ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ കുറവുണ്ടെന്നതിന്റെ സൂചനയാകാം. ഇത് ക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമായേക്കാം. കാർബണേറ്റഡ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കക്കുറവിനും ഇടയാക്കും.
അത്താഴത്തിന് ശേഷം മധുരം കഴിക്കാനുള്ള ആഗ്രഹം ഉണ്ടാകാൻ കാരണമെന്ത്?
1. ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാൻ ഏറെ നേരം വൈകുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകുന്നു. പെട്ടെന്നുള്ള ഊർജ്ജസ്രോതസ്സായി ശരീരം മധുരം കഴിക്കാൻ തോന്നിപ്പിക്കുന്നു.
2. ഉറക്കക്കുറവോ കടുത്ത മാനസിക സമ്മർദ്ദമോ കോർട്ടിസോൾ അളവ് വർദ്ധിപ്പിക്കുന്നു. ഇത് മനസ്സിന് ആശ്വാസം നൽകുന്ന ഭക്ഷണങ്ങൾ തേടാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു.
3. പഞ്ചസാര കഴിക്കുന്നത് ഡോപാമിൻ, സെറോടോണിൻ എന്നിവയുടെ ഉൽപ്പാദനത്തിന് കാരണമാകുന്നു; ഇവ മാനസികാവസ്ഥയെ താൽക്കാലികമായി മെച്ചപ്പെടുത്തുന്ന, സന്തോഷം നൽകുന്ന രാസവസ്തുക്കളാണ്.
4. ദിനചര്യയോ വിരസതയോ കാരണം, ദിവസവും ഒരേ സമയത്ത് മധുരപലഹാരം കഴിക്കാൻ നിങ്ങളുടെ തലച്ചോറ് ആഗ്രഹിച്ചുതുടങ്ങിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam