മുഖത്തെ ചുളിവുകൾ മാറ്റാൻ വെള്ളരിക്ക ഫേസ് പാക്കുകൾ

By Web TeamFirst Published Sep 28, 2019, 3:55 PM IST
Highlights

 ചർമ്മത്തിന്റെ വരൾച്ച മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്ത് പുരട്ടാവുന്നതാണ്. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. 

ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും.

ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വരണ്ട ചർമ്മം, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്ക ധാരാളം കഴിക്കുക. മുഖം തിളക്കമുള്ളതാക്കാൻ വെള്ളരിക്കാ നീര് പുരട്ടാം. ഉണങ്ങി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. നിറം വർധിപ്പിക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് വെള്ളരിക്ക.

  ചർമ്മത്തിന്റെ വരൾച്ച മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്ത് പുരട്ടാവുന്നതാണ്. നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേർത്തു മുഖത്തിട്ടാൽ കുരുക്കൾ അകലുകയും നിറം വർധിക്കുകയും ചെയ്യും. ചർമ്മം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം വെള്ളരിക്ക ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്...

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

ക്യാരറ്റ് വെള്ളരിക്ക ഫേസ് പാക്ക്....

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക. 

തക്കാളി വെള്ളരിക്ക ഫേസ് പാക്ക്...

വരണ്ട ചർമ്മം, മുഖക്കുരു എന്നിവ അകറ്റാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് സ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂൺ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക. 

        

click me!