കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി പഠനം

By Web TeamFirst Published Sep 24, 2020, 8:43 PM IST
Highlights

അയ്യായിരത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ വൈറോളജിസ്റ്റായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.

കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി പുതിയ പഠനം. ഇതോടെ വൈറസ് കൂടുതല്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. 

അയ്യായിരത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്ലെന്ന് 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസി' ലെ വൈറോളജിസ്റ്റായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.

ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ജനങ്ങള്‍ക്കിടയിലെ വ്യാപനം, വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാ‌മെന്ന് ഡേവിഡ് അഭിപ്രായപ്പെട്ടു.  നിലവില്‍ ജനങ്ങളില്‍ വലിയതോതില്‍ പടര്‍ന്നിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പ്രാഥമികമായ പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതല്‍ വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വിധേയമാകേണ്ടതുണ്ടെന്നും ഡേവിഡ് പറയുന്നു. 

'മാസ്‌കിന് പകരം ഫെയ്‌സ് ഷീല്‍ഡ് ഉപയോഗിക്കുന്നത് അപകടം...'


 

click me!