തേങ്ങാപ്പാൽ ചർമ്മത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും ഏറെ നല്ലതാണ്.  ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. ഒപ്പം ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന വിറ്റാമിനുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ കേടുപാടുകൾ പരിഹരിക്കുവാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, കൊഴുപ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി സമൃദ്ധമായി വളരാൻ തേങ്ങാപ്പാൽ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാവുന്നതാണ്...

ഒന്ന്...

പകുതി അവാക്കാഡോയും അരകപ്പ് തേങ്ങാപ്പാലും കൂടി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. മുടി സോഫ്റ്റാകാനും ബലമുള്ളതാക്കാനും ഈ ഹെയർ പാക്ക് ഏറെ നല്ലതാണ്.

രണ്ട്...

ഒരു പാത്രത്തിൽ അഞ്ച് ടേബിൾസ്പൂൺ തേങ്ങാ പാൽ, 1 ടേബിൾസ്പൂൺ കട്ടത്തൈര്, എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മിശ്രിതമാക്കി എടുക്കുക.  ഈ മിശ്രിതം നിങ്ങളുടെ ശിരോചർമ്മത്തിൽ, മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്. 

മൂന്ന്...

അരക്കപ്പ് തേങ്ങാപ്പാലിൽ രണ്ടോ മൂന്നോ തുള്ളി ഒലീവ് ഓയില്‍ ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; ഗ്രീന്‍ ടീ ഇങ്ങനെ ഉപയോഗിക്കാം...