
ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത് തന്നെ ആരോഗ്യമാണ്. ശരീരത്തിന്‍റെ മാത്രമല്ല, മനസ്സിന്‍റെ ആരോഗ്യവും പ്രധാനമാണ്. ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. അത് നിങ്ങളെ രോഗിയാക്കിയേക്കാം.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും മാത്രമേ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് രോഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ എ,സി,ഡി,ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശക്തി കൂട്ടാൻ കഴിക്കേണ്ടത്.
രണ്ട്...
നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും നിത്യേനയുള്ള ആഹാരത്തിന്റെ ഭാഗമാക്കണം.
മൂന്ന്...
ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ മോശമായി ബാധിക്കുകയും ചെയ്യും. പ്രമേഹത്തിനും അമിതവണ്ണത്തിനും അത് വഴിയൊരുക്കും. അതിനാല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണം അധികം കഴിക്കരുത്. അതോടൊപ്പം തന്നെ ജങ്ക് ഫുഡും ഒഴിവാക്കാം.
നാല്...
തിരക്കിനിടയില്‍ പലരും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കണം.
അഞ്ച്...
ആരോഗ്യകരമായ ജീവിതത്തിന് ആഹാരരീതി മാത്രമല്ല വ്യായാമവും പ്രധാനമാണ്. അമിതവണ്ണം നിയന്ത്രിക്കുന്നത് മുതല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ വ്യായാമം ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കും.
ആറ്...
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്. യോഗയും മെഡിറ്റേഷനും ശീലമാക്കുന്നതോടെ ചിട്ടയായൊരു ജീവചര്യ പ്രായോഗികമാക്കാൻ കഴിയും.
ഏഴ്...
പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.
എട്ട്...
ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങുക. ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കാം.
Also Read: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam