
പല ഉൽപ്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനായി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ സൗന്ദര്യസംരക്ഷണത്തിന് ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം മാത്രം മതിയാകുമോ? നാം ഉപയോഗിക്കുന്ന സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നത്. ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ദിവസവും ശീലിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
നിങ്ങളുടെ വയറു നിറയുന്നതിലും അല്പം കുറച്ചു മാത്രം ഭക്ഷണം കഴിക്കണമെന്നും ആവശ്യമായതിലും ഏകദേശം 20 ശതമാനം കുറച്ച് കലോറി മാത്രമേ ശരീരത്തിലെത്തുന്നുള്ളൂ എന്ന് ഉറപ്പാക്കണം. യുവത്വം നിലനിർത്തുന്നതിനായി ജങ്ക് ഫുഡുകളും പാക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഒഴിവാക്കി, വീട്ടിൽ പാകം ചെയ്ത പുതിയ ഭക്ഷണങ്ങൾ കഴിക്കുക.
രണ്ട്
പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. ഇതിൽ പയറുവർഗ്ഗങ്ങൾ, വിത്തുകൾ, നട്‌സുകൾ, പാൽ, മുട്ട അല്ലെങ്കിൽ ചിക്കൻ ബ്രെസ്റ്റ് എന്നിവ ഉൾപ്പെടുത്താം. അതേസമയം റെഡ് മീറ്റ് (ചുവന്ന മാംസം) പൂർണ്ണമായും ഒഴിവാക്കുക.
മൂന്ന്
രാത്രിയിൽ വലിയ അളവിൽ ഭക്ഷണം കഴിക്കരുത്. നേരത്തെ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് രാത്രി മുഴുവൻ ഭക്ഷണം സംസ്കരിക്കാൻ മതിയായ സമയം നൽകുന്നു, ആസിഡ് റിഫ്ലക്സ് തടയുകയും ഭാരം എളുപ്പത്തിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. (ചിത്രം: കാൻവ)
നാല്
നിങ്ങളുടെ ചർമ്മത്തിന്റെ ജലാംശം നിലനിർത്താനും മൃദുലമാക്കാനും ധാരാളം ദ്രാവകങ്ങൾ കുടിക്കുക. പഴങ്ങളാൽ സമ്പന്നമായ ഭക്ഷണത്തോടൊപ്പം ഒരു ദിവസം ഏകദേശം 3 ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണം.
അഞ്ച്
ദിവസവും 7 - 8 മണിക്കൂർ നന്നായി ഉറങ്ങുക. നിങ്ങളുടെ ശരീരത്തിനും ചർമ്മത്തിനും വിശ്രമം നൽകണം. ഇത് പതിവായി ചെയ്യുക, ഇരുണ്ട വൃത്തങ്ങൾ, വീർത്ത കണ്ണുകൾ, നേർത്ത വരകൾ എന്നിവ പോലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.
ആറ്
വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. എത്രത്തോളം വിയർക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ചർമ്മം ആരോഗ്യകരമാകും. ഇത് ചർമ്മത്തെ ആരോഗ്യകരവും മനോഹരവുമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam