വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഡെല്‍റ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതൽ: പഠനം

By Resmi SFirst Published Sep 7, 2021, 1:50 PM IST
Highlights

ഈ രണ്ട് പ്രത്യേകതകളുമാണ് ഡെൽറ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ദില്ലിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ പ്രവര്‍ത്തകരില്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതും ഇവര്‍ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.  

കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാൻ ഡെല്‍റ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പുതിയ പഠനം. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഡെൽറ്റ വേരിയന്റിന് അസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ വാക്‌സിനുകളിലൂടെ നേടിയ പ്രതിരോധത്തിൽ നിന്ന് മറികടക്കാൻ എട്ട് മടങ്ങ് കൂടുതൽ സാധ്യതയുണ്ടെന്നും കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകളെ വീണ്ടും ബാധിക്കാനുള്ള സാധ്യത ഡെൽറ്റ വേരിയന്റിന് ആറ് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

ഡെൽറ്റ വകഭേദത്തിന് ശരീരത്തിൽ കൂടുതൽ വൈറസ് പകർപ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ രണ്ട് പ്രത്യേകതകളുമാണ് ഡെൽറ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദില്ലിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ പ്രവര്‍ത്തകരില്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതും ഇവര്‍ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.  

കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രമുഖ വൈറോളജിസ്റ്റ് പറയുന്നത്...

 

click me!