Latest Videos

Weight Loss Journey : മൂന്ന് മാസം കൊണ്ട് കുറച്ചത് 13 കിലോ; ആ ര​ഹസ്യം പങ്കുവച്ച് ധിനു

By Resmi SFirst Published Mar 29, 2022, 12:10 PM IST
Highlights

ഭാരം കുറയ്ക്കാൻ വളരെ എളുപ്പമാണെന്നാണ് ധിനു സന്ദീപ് പറയുന്നത്. അന്ന് 65 കിലോ ഭാരമുണ്ടായിരുന്നു. മൂന്ന് മാസം കൊണ്ടാണ് 13 കിലോ കുറച്ചതെന്നും ധിനു പറയുന്നു. 

ഇന്നത്തെ ഈ ജീവിതശെെലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോൾ, പ്രമേഹം, ഫാറ്റിലിവർ, രക്തസമ്മർദ്ദം ഇങ്ങനെ വിവിധരോ​ഗങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതവണ്ണം. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും അമിത ഉപയോ​ഗം അമിതവണ്ണത്തിന് കാരണമാകുന്നു. വണ്ണം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരുടെയും ധാരണ. 

ഭാരം കുറയ്ക്കാൻ വളരെ എളുപ്പമാണെന്നാണ് ധിനു സന്ദീപ് പറയുന്നത്. അന്ന് എനിക്ക് 65 കിലോ ഭാരമുണ്ടായിരുന്നു. മൂന്ന് മാസം കൊണ്ടാണ് 13 കിലോ കുറച്ചതെന്നും ധിനു പറയുന്നു. ഇപ്പോൾ 52 കിലോയാണ് കിലോയാണ് ഉള്ളത്. 13 കിലോ വണ്ണം കുറച്ച ദിനു ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് ഇപ്പോൾ. ശരീരഭാരം കുറച്ച് ഫിറ്റ്നസ് കൈവരിച്ചതിനെപ്പറ്റി ധിനു ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് സംസാരിക്കുന്നു....

പ്രസവം കഴിഞ്ഞപ്പോൾ വണ്ണം കൂടി...

പ്രസവം കഴിഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് വണ്ണം കൂടിയത്. ​അമിതഭക്ഷണം കഴിച്ച് തന്നെയാണ് വണ്ണം കൂടിയത്.പ്രസവം കഴിഞ്ഞപ്പോൾ അമിതമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. വളരെ പെട്ടെന്നാണ് 65 കിലോയിലെത്തിയത്. ഭാരം കൂടിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശരിക്കും സങ്കടപ്പെട്ടു. ഇത്രയും ഭാരം നല്ലതല്ലെന്ന് അറിയാമായിരുന്നു. എങ്ങനെ കൃത്യമായ പ്ലാനിങ്ങോടെ  ഭാരം കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു. ഇടയ്ക്ക് യുട്യൂബ് വീഡിയോകളൊക്കെ കണ്ട് ഡയറ്റ് നോക്കാൻ തുടങ്ങിയെങ്കിലും അതൊന്നും ഫലം തന്നില്ല.

വണ്ണം കുറയ്ക്കാൻ വേണ്ടത് ക്ഷമ...

വണ്ണം കുറയ്ക്കാൻ‌ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യം വേണ്ടത് ക്ഷമ. സ്വന്തമായി തന്നെ ഭാരം കുറച്ചേ പറ്റൂള്ളൂവെന്ന ഉറച്ച് തീരുമാനത്തിലെത്തണം. നല്ല ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങളുടെ ഉയരം ആദ്യം അറിയുക. നിങ്ങളുടെ ഉയരത്തിന് അനുസരിച്ചുള്ള ഭാരം എത്ര വേണമെന്നും അറിയുക. ശേഷം വണ്ണം കുറയ്ക്കുക. ഭാരം കുറച്ച് കഴിഞ്ഞാൽ അത് ക്യത്യമായി തന്നെ കൊണ്ട് പോകാനാണ് ശ്രമിക്കേണ്ടത്. നമ്മുടെ ശരീരത്തിന് എത്ര ഭക്ഷണം വേണമെന്ന് മനസിലാക്കിയാൽ മതി. അത് നമ്മുടെ ജീവിതരീതിയുടെ ഭാ​ഗമായി തുടർന്ന് കൊണ്ട് പോയാൻ ആരോ​ഗ്യകരമായി ഭാരം നിലനിർത്താം.'mind control and mind positive' ഇത് രണ്ടും വണ്ണം കുറയ്ക്കാൻ പ്രധാന പങ്ക് വഹിക്കുന്നു.

 

 

വിവിധ ഡയറ്റുകൾ പരീക്ഷിച്ചു...

മുൻപ് പല ഡയറ്റുകളും വ്യായാമങ്ങളുമൊക്കെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഡയറ്റ് എന്താണെന്നോ വ്യായാമങ്ങൾ എങ്ങനെയാണെന്നോ ഒരു ബോധ്യവുമില്ലായിരുന്നു. ഏത് ഭക്ഷണം കഴിച്ചാലും കലോറി നോക്കുമായിരുന്നു. പ്രോട്ടീനും കാർബോഹൈഡ്രേറ്റ് അളവുമൊക്കെ ക്രമീകരിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. പച്ചക്കറികൾ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തി. 

ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ഒഴിവാക്കി...

വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം ഒഴിവാക്കിയത് ജങ്ക് ഫുഡും എണ്ണ പലഹാരങ്ങളുമാണ്. ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചു. കലോറിയാണ് പ്രധാനമായി നോക്കേണ്ടത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും പ്രധാനമാണ്. വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഡയറ്റ് നോക്കുന്നുവെന്ന ചിന്ത ആദ്യം മനസിൽ നിന്നു മാറ്റുക. സാധാരണ എല്ലാ ദിവസവും നമ്മൾ കഴിക്കുന്നത് പോലെ കണ്ടാൽ മതിയാകും.ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കാം. ഭക്ഷണത്തിന്റെ അളവിൽ കൂടുതൽ പ്രധാന്യം നൽകുക. ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ പോലും ചോറിന്റെ അളവ് കുറച്ച് കഴിക്കുക എന്നതാണ് ‌പ്രധാനം.

വണ്ണം കൂടിയപ്പോൾ സംഭവിച്ചത്...

വണ്ണം കൂടിയപ്പോൾ എനർജി നഷ്ടപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാനാകില്ലെന്നൊരു തോന്നൽ ഇടയ്ക്കിടെ വന്ന് കൊണ്ടിരുന്നു. നടുവേദന, കാൽമുട്ട് വേദന, നടക്കാൻ പ്രയാസം, പടികൾ കയറാൻ ബുദ്ധിമുട്ട് ഇങ്ങനെ നിരവധി പ്രശ്നങ്ങൾ അലട്ടി കൊണ്ടേയിരുന്നു.

മൂന്ന് മാസം കൊണ്ട് 13 കിലോ കുറച്ചു...

മൂന്ന് മാസം കൊണ്ട് 13 കിലോ കുറച്ചപ്പോൾ ഏറെ സന്തോഷമായി. ആത്മവിശ്വാസം കൂടി. വണ്ണം കൂട്ടുന്നത് പോലെ തന്നെ കുറയ്ക്കാനാകുമെന്നും മനസിലായി. ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. 

 

 

ചെറിയ വ്യായാമങ്ങൾ ചെയ്തു...

വണ്ണം കുറയ്ക്കാൻ ഭക്ഷണം മാത്രം നിയന്ത്രിച്ചാൽ മതിയാകില്ല. ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ചെയ്യാം. രാവിലെയോ വെെകിട്ടോ സാധിക്കുമെങ്കിൽ നടത്തം ശീലമാക്കുക. നടത്തം ഇല്ലെങ്കിൽ പോലും വീട്ടിലിരുന്ന തന്നെ പടികൾ കയറുകയോ അങ്ങനെ ചെറിയ വ്യായാമങ്ങൾ ചെയ്യുക. ദിവസവും 15 മിനുട്ട് എങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

ഇപ്പോൾ ഫിറ്റ്നസ് ട്രെയിനർ...

ഡി ഫിറ്റ്നസ് സ്റ്റുഡിയോ എന്ന ഓൺലെെൻ ഫിറ്റ്നസ് ട്രെയിനിങ്ങും തുടങ്ങിയിട്ടുണ്ട്. കൊവിഡ് ആയത് കൊണ്ടാണ് ഓൺലെെനിലൂടെയാണ് ക്ലാസുകൾ നടത്തുന്നത്. diploma in personal training കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഫിറ്റ്നസ് ട്രെയിനിങ്ങ് മേഖലയിലേക്ക് വരുന്നത്. തൃശൂരിൽ ഉടൻ തന്നെ ഫിറ്റ്നസ് സെന്റർ തുടങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ഭർത്താവിന് 101 കിലോ ഭാരം ഉണ്ടായിരുന്നു...

ഭർത്താവ് സന്ദീപിന് 101 കിലോ ഭാരം ഉണ്ടായിരുന്നു. വണ്ണം കൂടിയപ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ പിടിപ്പെട്ടു. വണ്ണം കൂടിയപ്പോൾ സന്ദീപിന് ഫാറ്റി ലിവർ പ്രശ്നം അലട്ടിയിരുന്നു. നാലാര മാസം കൊണ്ടാണ് 24 കിലോ ഭാരം സന്ദീപ് കുറച്ചത്. ജങ്ക് ഫുഡും മറ്റ് ബേക്കറി പലഹാരങ്ങളും ഒഴിവാക്കി.ദിവസവും കുറച്ച് സമയം വ്യായാമം ചെയ്യാനും സമയം മാറ്റിവച്ചു. നന്നായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്ന ആളായിരുന്നു സന്ദീപ്. ഭാരം കുറയ്ക്കാൻ തുടങ്ങിയ അന്ന് മുതൽ ഇവ രണ്ടും ഉപേക്ഷിച്ചു. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്...

click me!