വേനൽക്കാലമല്ലേ, ഭക്ഷണത്തിൽ അൽപം ശ്രദ്ധ നൽകാം

By Web TeamFirst Published Mar 28, 2022, 8:46 PM IST
Highlights

ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. വേനല്‍ക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം....

വേനൽക്കാലം പൊതുവെ പല തരത്തിലുളള രോഗങ്ങൾ വരുന്ന സമയമാണ്. ഇപ്പോൾ പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകാൻ സാധ്യതയുണ്ട്.  ഉയർന്ന ശരീരതാപനില, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.സൂര്യാഘാതം മാത്രമല്ല മറ്റ് പലരോ​ഗങ്ങൾ‌ കൂടി വേനൽക്കാലത്ത് ഉണ്ടാകാം. 

ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറൽ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം....

1. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം.
2. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങൾ ഏറെയുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
3. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
4. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക.
5.നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഉൾപ്പെടുത്തുക.
6. മാമ്പഴത്തിൽ ബീറ്റാ കരോട്ടീൻ, വിറ്റമിൻ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനൽക്കാല രോഗങ്ങളെ അകറ്റി നിർത്തും.
7.ഇടനേരങ്ങളിൽ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കുക.
8.ഫാസ്റ്റ് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
9. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.
10.വേനലിൽ ഉന്മേഷം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീർ. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.

വേനലാണ്, ഓര്‍മ്മ വേണം; ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം....

click me!