പ്രമേഹരോ​ഗികൾ ഈ മൂന്ന് 'ഹെർബൽ ടീ' കൾ കുടിക്കുന്നത് ശീലമാക്കൂ

By Web TeamFirst Published Oct 18, 2020, 6:41 PM IST
Highlights

പ്രമേഹത്തെ ചെറുക്കാൻ 'ഹെർബൽ ടീ' ഒരു മികച്ച ഓപ്ഷനാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് തരം ഹെർബൽ ചായകൾ ഏതൊക്കെയാണെന്ന് അറിയാം.

അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ചില ചായകളും സഹായിക്കുന്നുണ്ടെന്ന്  വിദ​ഗ്ധർ പറയുന്നു. 

നിങ്ങൾ ഒരു പ്രമേഹരോഗിയും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരുമാണെങ്കിൽ ഇനി മുതൽ ദിവസവും ഈ ഹെർബൽ ചായകൾ കുടിക്കുന്നത് ശീലമാക്കുക. പ്രമേഹരോഗികൾ മധുര പാനീയങ്ങൾ ഒഴിവാക്കണമെന്ന് വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ, പ്രമേഹത്തെ ചെറുക്കാൻ 'ഹെർബൽ ടീ' കള്‍ ഒരു മികച്ച ഓപ്ഷനാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് തരം ഹെർബൽ ചായകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ചമോമൈൽ ചായ (Chamomile tea)...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ ചായ ഏറെ സഹായിക്കും. ചമോമൈൽ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ചായ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ ഇത് സഹായിക്കും. മാത്രമല്ല, രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശം പുറംതള്ളാനും ഏറെ സഹായകമാണ്. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം ഈ ടീയിൽ അടങ്ങിയിരിക്കുന്നു.  

 

 

​ഗ്രീൻ ടീ...

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ വ്യാപകമായി ഉപയോഗിക്കുന്നു. ഈ ചായയിൽ ആന്റി ഓക്‌സിഡന്റുകളും നിരവധി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഗ്രീൻ ടീ കുടിക്കുന്നത് സഹായകരമാണ്. ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ടൈപ്പ് -2 പ്രമേഹ സാധ്യത നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. 

 

 

ചെമ്പരത്തി ചായ...

മനോഹരമായ ചുവന്ന നിറമുള്ള ചെമ്പരത്തി ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ചെമ്പരത്തി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറെ നല്ലതാണെന്ന് 'Pharmacognosy Research' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചെമ്പരത്തി ചായ ഉത്തമമാണ്. 

 

 

പ്രമേഹം മാത്രമല്ല, രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്, ആരോഗ്യകരമായ ഭക്ഷണവും പതിവായി വ്യായാമം ചെയ്യുന്നതും ശീലമാക്കുക. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രമേഹത്തിനെതിരെ പോരാടുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്. 

പ്രമേഹരോഗികള്‍ രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

 

 

click me!