ഷുഗറുള്ളവര്‍ക്ക് പഞ്ചസാരയ്ക്ക് പകരം തേൻ കഴിക്കാമോ? അറിയാം യാഥാര്‍ത്ഥ്യം...

Published : Oct 05, 2023, 08:02 PM IST
ഷുഗറുള്ളവര്‍ക്ക് പഞ്ചസാരയ്ക്ക് പകരം തേൻ കഴിക്കാമോ? അറിയാം യാഥാര്‍ത്ഥ്യം...

Synopsis

പ്രമേഹരോഗികള്‍ പഞ്ചസാരയ്ക്ക് പകരം തേനുപയോഗിക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണോ? ഇത് ഷുഗര്‍ കുറയ്ക്കാൻ സഹായിക്കുമോ? അതോ പ്രമേഹമുള്ളവര്‍ക്ക് ഇത് അപകടമോ? അറിയാം ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം...

പ്രമേഹം അഥവാ ഷുഗര്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹത്തെ അല്‍പം കൂടി ഗൗരവത്തോടെ ഇന്ന് ഏവരും സമീപിക്കുന്നുണ്ട്. മറ്റൊന്നുമല്ല പ്രമേഹം കാലക്രമേണ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കുമെന്നതിനാലാണിത്. 

പ്രമേഹമാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. മറിച്ച് ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ വരുത്തുന്ന നിയന്ത്രണം തന്നെയാണ് പ്രമേഹവും പിടിച്ചുകെട്ടാനുള്ള മാര്‍ഗം. 

ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമ്പോള്‍ പ്രമേഹമുള്ളവര്‍ സ്വാഭാവികമായും ഏറ്റവുമധികം ഒഴിവാക്കുന്നത് മധുരം തന്നെയായിരിക്കും. മധുരത്തില്‍ തന്നെ പഞ്ചസാര ഒഴിവാക്കുകയെന്നത് ഏറെ  പ്രധാനമാണ്. എന്നാല്‍ പലരും പഞ്ചസാര ഒഴിവാക്കുമ്പോള്‍ പകരം തേൻ ഉപയോഗിക്കാറുണ്ട്.

പക്ഷേ പ്രമേഹരോഗികള്‍ പഞ്ചസാരയ്ക്ക് പകരം തേനുപയോഗിക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണോ? ഇത് ഷുഗര്‍ കുറയ്ക്കാൻ സഹായിക്കുമോ? അതോ പ്രമേഹമുള്ളവര്‍ക്ക് ഇത് അപകടമോ? അറിയാം ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം...

പ്രമേഹരോഗികള്‍ പഞ്ചസാര ഉപേക്ഷിച്ച് അതിന് പകരം തേൻ ഉപയോഗിക്കുന്നത് ഒട്ടും ബുദ്ധിപരമായ തീരുമാനമല്ല. പ്രമേഹമില്ലാത്തവരെ സംബന്ധിച്ച് പഞ്ചസാരയ്ക്ക് പകരം തേനുപയോഗിക്കുന്നത് നല്ല കാര്യമാണ്. കാരണം പഞ്ചസാര പോലെയല്ല തേൻ, അതിലൊരുപാട് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ മധുരത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ തേൻ ഒട്ടും പിന്നിലല്ല. അത് മാത്രമല്ല പഞ്ചസാരയെക്കാള്‍ കലോറിയാണ് തേനിലുള്ളത്. എന്നുവച്ചാല്‍ പ്രമേഹമുള്ളവര്‍ക്കും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കുമൊന്നും തേൻ അത്ര നന്നല്ല. ഒരു ടീസ്പൂണ്‍ തേനില്‍ 64 കിലോ കലോറിയാറുള്ളതെങ്കില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 48 കിലോ കലോറിയാണുള്ളത്. 

കൂടാതെ കാര്‍ബിന്‍റെ അളവ് നോക്കിയാലും തേൻ തന്നെ മുമ്പില്‍. ഇക്കാരണം കൊണ്ടും പ്രമേഹമുള്ളവര്‍ക്കും വണ്ണമുള്ളവര്‍ക്കും തേൻ നല്ലൊരു ഓപ്ഷൻ അല്ലാതായി മാറുന്നു. 

ഇങ്ങനെയെല്ലാമാണെങ്കിലും പോഷകപ്രദമാണ് തേൻ. അയേണ്‍, കാത്സ്യം തുടങ്ങി നമ്മുടെ ആരോഗ്യത്തിന് ആവശ്യമായി വരുന്ന പല പോഷകഘടകങ്ങളും തേനിലടങ്ങിയിരിക്കുന്നു. പക്ഷേ പ്രമേഹരോഗികള്‍ക്കും വണ്ണമുള്ളവര്‍ക്കും പഞ്ചസാരയ്ക്ക് പകരമെന്ന പോലെ സധൈര്യം തേനുപയോഗിക്കാൻ സാധിക്കില്ലെന്ന് മാത്രം. 

Also Read:- പ്രമേഹം അഥവാ ഷുഗര്‍ കുറയ്ക്കാൻ ബാര്‍ലി വെള്ളം; ഇങ്ങനെ ചെയ്താല്‍ മതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?