പ്രമേഹരോ​ഗികൾ പ്രാതലിൽ ഉൾപ്പെടുത്തേണ്ട 3 ഹെൽത്തി ഫുഡുകൾ

By Web TeamFirst Published Aug 23, 2020, 3:40 PM IST
Highlights

ശരീരത്തിലെ ഗ്ലൂക്കോസ് ഉൽ‌പ്പാദനം വഴി നിങ്ങളുടെ ഊർജ്ജ നില നിർണ്ണയിക്കുന്നതിൽ ദിവസത്തെ ആദ്യത്തെ ഭക്ഷണം വളരെ നിർണായക പങ്ക് വഹിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം. പഞ്ചസാരയുടെ വർദ്ധനവ് ഇൻസുലിൻ ഹോർമോൺ മൂലമാണ്, ഇത് കാർബോഹൈഡ്രേറ്റിന്റെ അസാധാരണമായ രാസവിനിമയത്തിന് കാരണമാവുകയും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതവണ്ണം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശരീരത്തിലെ ഗ്ലൂക്കോസ് ഉൽ‌പ്പാദനം വഴി നിങ്ങളുടെ ഊർജ്ജ നില നിർണ്ണയിക്കുന്നതിൽ ദിവസത്തെ ആദ്യത്തെ ഭക്ഷണം വളരെ നിർണായക പങ്ക് വഹിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. പ്രമേഹരോ​ഗികൾ എപ്പോഴും വളരെ പോഷക സമ്പുഷ്‌ടവും നാരുകൾ, പ്രോട്ടീൻ എന്നിവ ശരിയായ അളവിൽ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. പ്രമേഹരോ​ഗികൾ ബ്രേക്ക്ഫാസ്റ്റിന് ഉൾപ്പെടുത്തേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.... 

മുട്ട...

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ വ്യക്തമാക്കുന്നത്. മുട്ട വേവിച്ചോ ഓംലെറ്റാക്കിയോ കഴിക്കാവുന്നതാണ്.

 

 

ഓട്സ്....

പ്രമേഹരോ​ഗികൾ പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം, ഓട്സ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി ആരോഗ്യം നിലനിർത്താൻ സഹായകമാകും.

 

 

പയറുവർ​ഗങ്ങൾ....

പ്രമേഹരോ​ഗികൾ ബ്രേക്ക്ഫാസ്റ്റിന് അൽപം പയറുവർ​ഗങ്ങൾ കൂടി ഉൾപ്പെടുത്തുക. പയറുവർഗങ്ങളിലെ പോഷകഘടകങ്ങൾ പ്രമേഹരോഗികൾക്ക് ഉത്തമമാണ്.

 

 

പയറുവർഗങ്ങളിൽപ്പെട്ട മുതിര, ചെറുപയർ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

കൊവിഡ് കണ്ടെത്താനും ചികിത്സിക്കാനും 'സഞ്ചരിക്കുന്ന ആശുപത്രി'

click me!