High Cholesterol : ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Dec 01, 2022, 08:33 AM ISTUpdated : Dec 01, 2022, 08:43 AM IST
High Cholesterol : ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യും. 

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അപകടകരമായ കൊളസ്ട്രോൾ ആണ്. എൽഡിഎൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ധമനികളിൽ കൊഴുപ്പുള്ളതും മെഴുകുപോലെയുള്ളതുമായ ഫലകങ്ങൾ ഉണ്ടാകാം. പുകവലി, അമിതഭാരം, തെറ്റായ ഭക്ഷണശീലം എന്നിവ കൊണ്ടെല്ലാം ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാം. മരുന്നും നല്ല ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്ന  ഹൃദയ-ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കാനാകും. ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യും. നമ്മുടെ ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ കൊളസ്‌ട്രോളിന്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു. 

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

ഒന്ന്...

വെളുത്തുള്ളി, ഇഞ്ചി, കറുവാപ്പട്ട, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചമരുന്നുകളും കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മികച്ച സൂപ്പർഫുഡുകളാണ്. ഈ സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളുംഫലകങ്ങളുടെ വളർച്ച കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചോളൂ, കാരണം അറിയാം

രണ്ട്...

ആരോഗ്യകരമായ കൊഴുപ്പുകൾ നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. കാരണം അവ ശരീരത്തെ മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

മൂന്ന്...

കൊളസ്ട്രോൾ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ നമ്മുടെ ധമനികളിൽ നിന്ന് നിലവിലുള്ള വളർച്ചയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മാത്രമല്ല അതിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. 

നാല്...

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ്, പൂരിത കൊഴുപ്പ്, പ്രിസർവേറ്റീവുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ജങ്ക് ഫുഡും ചിപ്‌സ്, കേക്കുകൾ തുടങ്ങിയ അനാരോഗ്യകരമായ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.

അഞ്ച്...

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന മാർഗം പ്രോട്ടീനും ആന്റിഓക്‌സിഡന്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. സോയാബീൻ ഈ രണ്ട് ഘടകങ്ങളാലും സമ്പന്നമാണ്. സോയാ മിൽക്ക്, ടോഫു,  തുടങ്ങിയ വിവിധ രൂപങ്ങളിൽ സോയാബീൻ ലഭ്യമാണ്.

ആറ്...

ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ അളവിൽ നാരുകൾ നാം കഴിക്കണം. രണ്ട് തരം നാരുകൾ ഉണ്ട്; ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ. ലയിക്കുന്ന നാരുകൾ വെള്ളത്തിൽ കലരുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്. 

ഏഴ്...

പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാരണം അവയിൽ വെള്ളവും ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്.

മഞ്ഞുകാലത്ത് കുടിക്കാം ക്യാരറ്റ് ജ്യൂസ്; അറിയാം അഞ്ച് ഗുണങ്ങള്‍...

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?