
കൊവിഡ് 19 എന്ന പകർച്ചവ്യാധിയുടെ വരവോടെയാണ് പലരും പ്രതിരോധശേഷിയെ കുറിച്ചുള്ള പ്രധാന്യത്തെ കുറിച്ചറിയുന്നത്. രോഗം വരാനും സങ്കീർണമാകാനും മരണപ്പെടാനുമുള്ള സാധ്യത പ്രതിരോധ സംവിധാനത്തിൻറെ കരുത്തിനെ ആശ്രയിച്ചിരിക്കുന്നതായി കൊവിഡ് തെളിയിച്ചു. പ്രതിരോധശേഷി കുറയുന്നത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുന്നു.
സമ്മർദ്ദം, മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവയെല്ലാം പ്രതിരോധ സംവിധാനത്തിൻറെ പ്രായമാകൽ പ്രക്രിയക്ക് വേഗം കൂട്ടുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീട്ടിലെ തന്നെ ചില പ്രകൃതിദത്ത മാർഗങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അതൊടൊപ്പം തന്നെ അവ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഏതൊക്കെയാണ് ആ ചേരുവകളെന്ന് നോക്കാം...
കറുവപ്പട്ട...
കറുവപ്പട്ട മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. കറുവപ്പട്ട വെള്ളം രാവിലെ ആദ്യം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കുരുമുളക്...
കുരുമുളക് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തിലെ തടസ്സങ്ങൾ കുറയ്ക്കുന്നു. മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുമ്പോൾ രക്തചംക്രമണവും ദഹനവും മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കുന്നു.
ഇഞ്ചി...
ഇഞ്ചി മെറ്റബോളിസം 20 ശതമാനം വർദ്ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊഴുപ്പ് ഉരുകുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ദഹനത്തെ സഹായിക്കുന്നു.
നാരങ്ങ...
നാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഹൃദ്രോഗം, വിളർച്ച, വൃക്കയിലെ കല്ലുകൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ നാരങ്ങയ്ക്ക് കഴിയും. ഭക്ഷണത്തിൽ നാരങ്ങ ഉൾപ്പെടുത്തുകയോ സലാഡുകളിൽ ചേർക്കുകയോ നാരങ്ങാവെള്ളം കുടിക്കുകയോ ചെയ്യുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
തേൻ...
തേൻ പ്രതിരോധശേഷി കൂട്ടുക മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കിടക്കുന്നതിന് തൊട്ടുമുമ്പ് തേൻ കഴിക്കുന്നത് ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളിൽ കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കും. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
തിളക്കമുള്ള ചർമ്മത്തിനായി കുടിക്കാം ഈ ജ്യൂസുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam