ആര്‍ത്തവ വേദനയകറ്റാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Aug 19, 2020, 01:09 PM ISTUpdated : Aug 19, 2020, 01:23 PM IST
ആര്‍ത്തവ വേദനയകറ്റാന്‍ ഡയറ്റിൽ  ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ

Synopsis

ആർത്തവ സമയങ്ങളിൽ മലബന്ധം, ദഹനക്കേട്, സ്തനങ്ങളിൽ വേദന, ഛർദ്ദി, വയറ് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആരോ​ഗ്യകരമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആർത്തവ സമയത്തെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. 

ആർത്തവ സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥകളെ ലഘൂകരിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവ സമയങ്ങളിൽ മലബന്ധം, ദഹനക്കേട്, സ്തനങ്ങളിൽ വേദന, ഛർദ്ദി, വയറ് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആരോ​ഗ്യകരമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആർത്തവ സമയത്തെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. അതിൽ ഏതൊക്കെ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് അറിയാം...

ഒന്ന്...

ധാന്യങ്ങളായ ഗോതമ്പ്, ഓട്സ്, ബ്രൗൺ റൈസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. മലബന്ധം തടയാൻ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. കൂടാതെ, ഇവയിൽ വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. 

 

 

രണ്ട്...

കൊഴുപ്പ് കുറഞ്ഞ പാൽ, ലസ്സി എന്നിവ ആർത്തവ സമയങ്ങളിൽ കുടിക്കാവുന്നതാണ്. കാരണം, ദഹന സംബന്ധമായ പ്രശ്നങ്ങളും മലബന്ധം കുറയ്ക്കാനും ഇവ  സഹായിക്കുന്നു.

 

 

മൂന്ന്...

പയർവർഗ്ഗങ്ങൾ, പരിപ്പ്, സാൽമൺ മത്സ്യം എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ പ്രോട്ടീനുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ആർത്തവ സമയത്തെ അമിത ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു.

 

 

നാല്...

പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിട്ടുള്ള പഴമാണ് തണ്ണിമത്തന്‍. പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന നീര്‍ക്കെട്ട്, ക്ഷീണം എന്നിവ അകറ്റാന്‍ തണ്ണിമത്തനുകള്‍ ഏറെ ഉപകരിക്കും.

 

 

അഞ്ച്...

ധാരാളം വിറ്റാമിന്‍ ഡിയും കാല്‍സ്യവും അടങ്ങിയിട്ടുള്ള പഴമാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ സഹായിക്കുന്നു.

 

 

ആറ്...

ആര്‍ത്തവം പെട്ടെന്ന് വരുന്നതിനും ആര്‍ത്തവ സമയത്തെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞൾ ഏറെ സഹായകമാണ്.

 

 

അതുപോലെ തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിനും മികച്ച ഒന്നാണ് മഞ്ഞൾ. ആർത്തവ സമയത്ത്  ഒരു ഗ്ലാസ് പാലില്‍ അല്‍പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് വയറ് വേദനയും മറ്റ് അസ്വസ്ഥകളും കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി കഴിക്കുന്നതും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!