
ഇന്ത്യയിൽ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 12 ശതമാനം വര്‍ധിക്കുമെന്ന് ഐസിഎംആര്‍. 2025 ഓടെ 1.5 ദശലക്ഷം ആളുകൾക്ക് സാംക്രമികേതര രോഗം ബാധിക്കാമെന്നും 'ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്' പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം കാന്‍സര്‍ ബാധിതരില്‍ 27.1% ശതമാനത്തിനും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രോഗം ബാധിച്ചിട്ടുള്ളത്. പുരുഷന്മാരിൽ ശ്വാസകോശം, വായ, ആമാശയം, അന്നനാളം എന്നിവിടങ്ങളിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയുമാണ് ഏറ്റവും കൂടുതലായി കണ്ട് വരുന്നതെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ട് 2020 ൽ ബെംഗളൂരുവിലെ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചും (എൻസിഡിആർ) ചേർന്ന് പഠന റിപ്പോർട്ട് പുറത്തിറക്കി. രാജ്യത്തുടനീളമുള്ള ആശുപത്രി അധിഷ്ഠിത കാന്‍സര്‍ രജിസ്ട്രികളിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കാന്‍സര്‍ രോഗങ്ങള്‍, മരണനിരക്ക്, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2020 ല്‍ പുതുതായി 679,421 പുരുഷന്മാരാണ് രോഗികളായതെങ്കില്‍ 2025 ആകുമ്പോഴേക്കും അത് 763,575 ആയി വര്‍ധിക്കുമെന്നും സ്ത്രീകളില്‍ 2020 ല്‍ 712,758 പേരാണ് രോഗികളെങ്കില്‍ 2025 ല്‍ അത് ഉയര്‍ന്ന് 806,218 ആകുമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
“കാൻസർ ചികിത്സയിൽ വർഷങ്ങളായി ഗണ്യമായ പുരോഗതി കൈവരിച്ച് വരുന്നു. കാൻസറിനായുള്ള പുതിയ ചികിത്സ രീതികൾ മെച്ചപ്പെട്ട ഫലങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആരംഭഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗികൾ ചികിത്സയ്ക്കായി എത്തുന്നു. അതിനാലാണ് രോഗശമന നിരക്ക് മെച്ചപ്പെടുന്നത്....” - ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റേഡിയേഷൻ ഓങ്കോളജി മുൻ മേധാവി ഡോ. പി കെ ജുൽക്ക പറയുന്നു.
കാന്‍സര്‍ ചികിത്സയ്ക്കായി നന്ദുവിന് ലഭിച്ചത് 50 ലക്ഷം രൂപ, വെെറലായി കുറിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam