ആദ്യം വയറുവേദന അനുഭവപ്പെട്ടു, ബ്ലഡ് ടെസ്റ്റ് ചെയ്തു ; നടി ദീപിക കക്കറിനെ ബാധിച്ച ആ രോ​ഗത്തെ കുറിച്ചറിയാം

Published : May 17, 2025, 11:08 AM ISTUpdated : May 17, 2025, 11:21 AM IST
ആദ്യം വയറുവേദന അനുഭവപ്പെട്ടു, ബ്ലഡ് ടെസ്റ്റ് ചെയ്തു ; നടി ദീപിക കക്കറിനെ ബാധിച്ച ആ രോ​ഗത്തെ കുറിച്ചറിയാം

Synopsis

കരളിലെ ഒരു വളർച്ചയോ മുഴയോ ആണ് ലിവർ ട്യൂമർ എന്ന് പറയുന്നത്. കോശങ്ങൾ വർദ്ധിച്ച നിരക്കിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചില കരൾ ട്യൂമറുകൾ പ്രശ്നമുള്ളതല്ല. അതായത് അവ ക്യാൻസറല്ല, സാധാരണയായി അപകടകരവുമല്ല. എന്നാൽ ചിലത് മാരകമാണ്. 

പ്രശസ്ത നടി ദീപിക കക്കറിന് കരൾ ട്യൂമറാണെന്ന് ഭർത്താവ് ഷോയിബ് ഇബ്രാഹിം വ്യക്തമാക്കി. ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം ഒരു വീഡിയോ ബ്ലോഗിലൂടെയാണ് ഈ വാർത്ത പങ്കുവച്ചത്. സെലിബ്രിറ്റി മാസ്റ്റർഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലൂടെ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ടെലിവിഷനിലേക്ക് തിരിച്ചെത്തിയ ദീപിക തോളിനേറ്റ പരിക്കിനെ തുടർന്ന് ഷോയിൽ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നു. 

അടുത്തിടെ ദീപികയ്ക്ക് വയറിൽ വേദന അനുഭവപ്പെട്ടിരുന്നുവെന്നും ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഉടൻ നടത്തുമെന്നും ഷോയിബ് പറഞ്ഞു. ചണ്ഡീഗഢിൽ പോയപ്പോഴാണ് ദീപികയ്ക്ക് വയറുവേദന അനുഭവപ്പെട്ടതെന്ന് ഷോയിബ് വ്ലോഗിൽ വെളിപ്പെടുത്തി. 

തുടക്കത്തിൽ, ഞങ്ങൾ അത് അസിഡിറ്റി ആണെന്ന് കരുതി. കുടുംബ ഡോക്ടറെ കണ്ട് രക്തപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം, അവർക്ക് ആന്റി ബയോട്ടിക്കുകൾ നിർദ്ദേശിക്കുകയും രോ​ഗത്തിൽ പുരോഗതി കാണിക്കുകയും ചെയ്തു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം വേദന വീണ്ടും ഉണ്ടായി. പിന്നീട് സിടി സ്കാൻ നടത്തിയപ്പോഴാണ് കരളിന്റെ ഇടതുഭാഗത്ത് ഒരു ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. അത് ടെന്നീസ് ബോൾ പോലെ വലുതാണെന്ന് ഡോക്ടർ പറഞ്ഞു. ഇത് ഞങ്ങൾക്ക് വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്യൂമർ ക്യാൻസറാണോ എന്ന് നിർണ്ണയിക്കാൻ കൂടുതൽ പരിശോധനകൾക്കായി ദീപികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഷോയിബ് പറഞ്ഞു.

'പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ ട്യൂമർ ക്യാൻസറല്ലെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് പൂർണ്ണമായും സ്ഥിരീകരിക്കുന്നതിന്  അന്തിമവും നിർണായകവുമായ  റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്...' - ഷോയിബ് പറഞ്ഞു.

എന്താണ് കരൾ ട്യൂമർ ?

കരളിലെ ഒരു വളർച്ചയോ മുഴയോ ആണ് ലിവർ ട്യൂമർ എന്ന് പറയുന്നത്. കോശങ്ങൾ വർദ്ധിച്ച നിരക്കിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചില കരൾ ട്യൂമറുകൾ പ്രശ്നമുള്ളതല്ല. അതായത് അവ ക്യാൻസറല്ല, സാധാരണയായി അപകടകരവുമല്ല. എന്നാൽ ചിലത് മാരകമാണ്. അതായത് അവ ക്യാൻസറാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. ക്യാൻസറല്ലാത്ത ട്യൂമറുകൾ വളരെ സാധാരണമാണ്. സാധാരണയായി അവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല.

കരൾ ട്യൂമറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

വയറുവേദനയും അസ്വസ്ഥതയും
ബലഹീനതയും ക്ഷീണവും
പെട്ടെന്നുള്ള ശരീരഭാരം കുറയൽ
വിശപ്പില്ലായ്മ
ഓക്കാനം, ഛർദ്ദി
വയറിന്റെ വീക്കം
മഞ്ഞപ്പിത്തം
മൂത്രത്തിലെ നിറവ്യത്യാസം 

 

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും