World Hypertension Day 2025 : എന്താണ് സെക്കൻഡറി ഹെപ്പർടെൻഷൻ ?കാരണങ്ങളും ലക്ഷണങ്ങളും

Published : May 16, 2025, 04:18 PM ISTUpdated : May 16, 2025, 05:00 PM IST
World Hypertension Day 2025  :  എന്താണ് സെക്കൻഡറി ഹെപ്പർടെൻഷൻ ?കാരണങ്ങളും ലക്ഷണങ്ങളും

Synopsis

ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഒരു പ്രധാന അപകട ഘടകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്.   

മെയ് 17 നാണ് ലോക ഹൈപ്പർടെൻഷൻ ദിനം ആചരിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഒരു പ്രധാന അപകട ഘടകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. 

എന്താണ് സെക്കൻഡറി ഹെപ്പർടെൻഷൻ?

"ഹൃദയം, വൃക്കകൾ, രക്തക്കുഴലുകൾ അല്ലെങ്കിൽ എൻഡോക്രൈൻ സിസ്റ്റത്തെ ബാധിക്കുന്ന തകരാറുകൾ മൂലമാണ് സെക്കന്ററി ഹെപ്പർടെൻഷൻ സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പലപ്പോഴും ഇത്തരത്തിലുള്ള രക്താതിമർദ്ദമുള്ളവരിൽ രക്തസമ്മർദ്ദത്തിന്റെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും.

കാരണങ്ങൾ

വൃക്കയിലെ ധമനികളുടെ സങ്കോചമാണ് റീനൽ ആർട്ടറി സ്റ്റെനോസിസ്. ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇതിന് പ്രതികരണമായി, വൃക്കകൾ ഇതിനെ താഴ്ന്ന രക്തസമ്മർദ്ദമായി വ്യാഖ്യാനിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ സംവിധാനമായ റെനിൻ-ആൻജിയോടെൻസിൻ-ആൽഡോസ്റ്റെറോൺ സിസ്റ്റത്തെ സജീവമാക്കുകയും ചെയ്യുന്നു.

ക്രോണിക് കിഡ്‌നി ഡിസീസ് കാര്യത്തിൽ തകരാറിലായ വൃക്കകൾ സോഡിയവും വെള്ളവും പുറന്തള്ളാൻ പ്രയാസപ്പെടുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

പ്രാഥമിക ആൽഡോസ്റ്റെറോണിസം (കോൺസ് സിൻഡ്രോം) എന്നത് അഡ്രീനൽ ഗ്രന്ഥികൾ അധികമായി ആൽഡോസ്റ്റെറോൺ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്. ഇത് സോഡിയം നിലനിർത്തുന്ന ഒരു ഹോർമോണാണ്. ഇതിന്റെ ഫലമായി രക്താതിമർദ്ദം വർദ്ധിക്കുന്നു.

നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങൾ, സ്റ്റിറോയിഡുകൾ, ഡീകോംഗെസ്റ്റന്റുകൾ തുടങ്ങിയ ചില മരുന്നുകൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അവ സോഡിയം നിലനിർത്തൽ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം.

സെക്കന്റ്റി ഹെപ്പർടെൻഷന്റെ ലക്ഷണങ്ങൾ

രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന അനുഭവപ്പെടുക

കാഴ്ച മങ്ങുക

ശ്വാസതടസം 

അമിതമായി വിയർക്കുക

നെഞ്ച് വേദന

രാത്രിയിൽ പതിവായി മൂത്രമൊഴിക്കുന്നത് വൃക്കസംബന്ധമായ കാരണങ്ങളെ സൂചിപ്പിക്കാം.

 

 

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും