നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Published : Jun 10, 2025, 08:56 PM IST
fiber food

Synopsis

ലയിക്കുന്ന നാരുകൾ ഭക്ഷണത്തിന്റെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്. കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നതും വിശപ്പ് നിയന്ത്രിക്കുന്നതും ആരോഗ്യകരമായ ദഹനത്തെയും മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്നതുമായതിനാൽ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ദിവസം മുഴുവൻ കഴിക്കുന്ന മൊത്തം കലോറിയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ചിയ വിത്തുകൾ, ഓട്സ് അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ലയിക്കുന്ന നാരുകൾ ഭക്ഷണത്തിന്റെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. ആപ്പിൾ, ബാർലി, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങൾ അമിത വിശപ്പ് തടയുന്നു.ലയിക്കുന്ന നാരുകൾ വർദ്ധിപ്പിക്കുന്നത് വയറിനു ചുറ്റുമുള്ള വിസറൽ കൊഴുപ്പ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൊഴുപ്പ് കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഫ്ളാക്സ് സീഡുകൾ, അവാക്കാഡോകൾ എന്നിവ ഉൾപ്പെടുത്തുക.

നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം ഗ്രെലിൻ (വിശപ്പ് ഹോർമോൺ), ലെപ്റ്റിൻ (തൃപ്തി ഹോർമോൺ) പോലുള്ള ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിലൂടെയും വിശപ്പ് നിയന്ത്രണത്തിലാക്കുന്നതിലൂടെയും നാരുകൾ സ്ട്രെസ് ഈറ്റിം​ഗ് കുറ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. സമ്മർദ്ദകരമായ സമയങ്ങളിൽ വൈകാരികമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ നാരുകൾ പ്രോട്ടീനുമായി സംയോജിപ്പിക്കുക. ബ്രോക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് മികച്ച ഭക്ഷണങ്ങളാണ്.

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ