Latest Videos

ആർത്തവം തുടങ്ങുന്നതിന് മുമ്പ് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ടോ?

By Web TeamFirst Published Aug 30, 2022, 1:35 PM IST
Highlights

ചിലരിൽ ആർത്തവം തുടങ്ങുന്നതിന് മുമ്പ് സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്. സ്തനങ്ങൾ കല്ലു പോലെയാവുകയും ചിലപ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ആർത്തവത്തിനു മുമ്പുള്ള സമയത്ത് വേദന 
കൂടുകയും ആർത്തവം തുടങ്ങിയ ശേഷമോ കഴിയുമ്പോഴോ കുറയുകയും ചെയ്യാം. 

ഏറെ പ്രയാസം നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. ആർത്തവം ആരംഭിക്കുന്നതിന് മുമ്പ് പിഎംഎസ് ലക്ഷണങ്ങൾ സ്ത്രീകൾ പ്രകടമാകാറുണ്ട്. പിരീഡ്സ് തുടങ്ങുന്നതിന് മുമ്പ് വിവിധ പ്രയാസങ്ങൾ അനുഭവപ്പെടാം. ചിലരിൽ ആർത്തവം തുടങ്ങുന്നതിന് മുമ്പ് സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്.  സ്തനങ്ങൾ കല്ലു പോലെയാവുകയും ചിലപ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ആർത്തവത്തിനു മുമ്പുള്ള സമയത്ത് വേദന അധികരിക്കുകയും ആർത്തവം തുടങ്ങിയ ശേഷമോ കഴിയുമ്പോഴോ കുറയുകയും ചെയ്യാം. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആർത്തവത്തിലേക്ക് നയിക്കുന്ന ഈസ്ട്രജൻ, പ്രോജെസ്റ്റെറോൺ ഹോർമോണുകളുടെ പ്രവർത്തനഫലമായി സ്തനങ്ങളിലെ പാൽ നാളികളും പാൽ ഗ്രന്ഥികളും വികസിക്കുകയും അതു മൂലം വേദന അനുഭവപ്പെടുകയും ചെയ്യും.

മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രോലാക്റ്റിൻ ഹോർമോണും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. പിരിമുറുക്കം മൂലം ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാവുകയും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല കഫീൻ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും അതുവഴി സ്തനങ്ങളിൽ വേദനയ്ക്ക് കാരണമാവുകയും ചെയ്തേക്കാം. ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് മുതൽ കഫീൻ ഒഴിവാക്കുക.

ആർത്തവ ദിവസങ്ങളിൽ 'പെയിൻ കില്ലർ' കഴിക്കാറുണ്ടോ?

ആർത്തവത്തിനു മുന്നോടിയായുള്ള സ്തനങ്ങളിലെ വേദന സ്വാഭാവികമാണ്, അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാവേണ്ട ആവശ്യമില്ലെന്ന് ഡോ. തനയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഈസ്ട്രജനും പ്രോജസ്റ്ററോണും സ്തനങ്ങൾക്കുള്ളിൽ മാറ്റങ്ങൾ വരുത്തുന്നു. അവ വളരുന്നു. ആർത്തവത്തിന് മുമ്പുള്ള ഈ പെട്ടെന്നുള്ള വളർച്ച കാരണം, സ്തനങ്ങൾ ഭാരമാവുകയും, വേദനിക്കാൻ തുടങ്ങുകയും, മൃദുവാകുകയും ചെയ്യുന്നതായി ഡോ. തനയ പറഞ്ഞു.

എന്നാൽ സ്തനങ്ങളിൽ വേദനയല്ലാതെ മുഴ കാണുകയോ അല്ലെങ്കിൽ നിറവ്യത്യാസം ഉണ്ടാവുകയോ ചെയ്താൽ  ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വേദന കുറയ്ക്കാൻ വേദനസംഹാരി കഴിക്കുന്നതിൽ പ്രശ്നമില്ലെന്നും അവർ പറഞ്ഞു. 

തലവേദന മാറ്റാന്‍ പരീക്ഷിക്കാം ഈ വഴികള്‍...

 

click me!