തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാണെന്നതിന്‍റെ സൂചനകൾ

Published : Jun 05, 2025, 10:01 AM ISTUpdated : Jun 05, 2025, 01:20 PM IST
Thyroid

Synopsis

തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. 

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് തകരാറിലാകുമ്പോൾ, പ്രാരംഭ ലക്ഷണങ്ങൾ സൂക്ഷ്മമായിരിക്കാം, പക്ഷേ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് വളരെ മോശമായി തന്നെ ബാധിക്കാം. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. 

ഹൈപ്പോതൈറോയിഡിസത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ:

ശരീരത്തിന് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടർ ആക്റ്റീവ് തൈറോയ്ഡ് എന്ന് പറയുന്നത്.

ഒരു രാത്രി മുഴുവൻ ഉറങ്ങിയാലും തോന്നുന്ന ക്ഷീണം, തലമുടി കൊഴിച്ചില്‍, പതിവ് പരിചരണം നൽകിയാലും ചർമ്മം വരണ്ടതായി മാറിയേക്കാം, പേശിവലിവ്, സന്ധി വേദന, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ, അമിതമായ ഉറക്കം മുതൽ ഉറക്കക്കുറവ് വരെ ചിലരില്‍ ഉണ്ടാകാം, ശരീരഭാരം കൂടുക, വിഷാദം തുടങ്ങിയവയൊക്കെ ഹൈപ്പോതൈറോയിഡിസത്തിന്‍റെ സൂചനകളാകാം.

ഹൈപ്പർതൈറോയിഡിസത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ:

ഹൈപ്പർതൈറോയിഡിസം അല്ലെങ്കിൽ അമിത പ്രവർത്തനക്ഷമതയുള്ള തൈറോയ്ഡ് എന്നത് ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തൈറോയ്ഡ് ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു, ഇത് നിരവധി ശാരീരിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

വിശപ്പ് ഉണ്ടെങ്കില്‍ പോലും ശരീരഭാരം കുറയുക, അമിതമായ വിയർപ്പ്, വൈകുന്നേരങ്ങളിൽ അസാധാരണമായി ചൂട് അനുഭവപ്പെടാം, ഉത്കണ്ഠ, ക്ഷോഭം, ഇടയ്ക്കിടെയുള്ള മലവിസർജ്ജനം, ചിലർക്ക് കൈകളിൽ നേരിയ വിറയൽ അനുഭവപ്പെടാം, എന്നിവയ്‌ക്കൊപ്പം വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് തുടങ്ങിയവയൊക്കെ ഹൈപ്പർതൈറോയിഡിസത്തിന്‍റെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?