രാവിലെ വെറും വയറ്റിൽ ഗ്രാമ്പു വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

Published : Jun 04, 2025, 03:41 PM IST
രാവിലെ വെറും വയറ്റിൽ ഗ്രാമ്പു വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

Synopsis

വയറിളക്കം, ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും ഗ്രാമ്പു വെള്ളം ഫലപ്രദമാണെന്ന് ജേണൽ ഓഫ് ഫാർമകോഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ദിവസവും ഭക്ഷണത്തിൽ ഗ്രാമ്പു ഉൾപ്പെടുത്തുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും.

വയറിളക്കം, ഗ്യാസ്ട്രിക് അസ്വസ്ഥത എന്നിവയുടെ ലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും ഗ്രാമ്പു വെള്ളം ഫലപ്രദമാണെന്ന് ജേണൽ ഓഫ് ഫാർമകോഗ്നോസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ വെറും വയറ്റിൽ കഴിക്കുന്നത് വയറു വീർക്കുന്നത് ‌തടയുന്നു.

രാത്രിയിൽ നമ്മുടെ കുടലിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. രാവിലെ ഗ്രാമ്പു വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്തുകയും അടിവയറ്റിലെ വീക്കമോ ഇറുകിയതോ ആയ തോന്നൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ധ മിതാലി ഷാ പറയുന്നു.

വിട്ടുമാറാത്ത ചുമ,  ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറച്ച് വെള്ളത്തിൽ അൽപ്പം ഗ്രാമ്പുവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ഇത്.  

ഗ്രാമ്പുവിലെ ആൻറി-ഇൻഫ്ലമേറ്ററി, കാർമിനേറ്റീവ് (ഗ്യാസ്-റിലീവിംഗ്), ആന്റിമൈക്രോബയൽ ഗുണങ്ങൾ പ്രകൃതിദത്ത സംയുക്തമാണ്. യൂജെനോൾ ദഹനനാളത്തിന്റെ സുഗമമായ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ