ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

By Web TeamFirst Published Sep 13, 2022, 9:59 PM IST
Highlights

ഉലുവയില്‍ അടങ്ങിയ ഫൈബറും മറ്റ് രാസപദാര്‍ത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഇത് സഹായകമാകും. 

ഉലുവ നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോ​ഗിക്കാറുണ്ട്. ഉലുവയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതൽ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളവും ശീലമാക്കാവുന്നതാണ്. ഉലുവയിൽ അടങ്ങിയ ഫൈബറും മറ്റ് രാസപദാർത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഇത് സഹായകമാകും. 

പാലുത്പാദനത്തിന് സഹായിക്കുന്നതിനാൽ മുലയൂട്ടുന്ന അമ്മമാർക്ക് ഉലുവ വെള്ളം അത്യുത്തമമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഉലുവ വളരെ ഗുണം ചെയ്യും. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കഴിക്കുന്നത് ശരീരത്തിൽ ചൂട് സൃഷ്ടിക്കുകയും ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്നു. 

ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഉലുവ കുതിർത്ത വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ പമ്പ കടത്താനും ഉലുവ ഫലപ്രദമാണ്.

എൽഡിഎൽ ചീത്ത കൊളസ്‌ട്രോൾ രക്തത്തിൽ കുറയാൻ ഇടയാക്കും. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്. വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഉലുവ ചർമത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും. ഈ ഗുണങ്ങൾ എല്ലാമുള്ളതിനാൽ ഉലുവ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

മാനസികാരോഗ്യം ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

 

click me!