obesity and Cancer Risk| അമിതവണ്ണം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് എങ്ങനെ? ഡോക്ടർ പറയുന്നു

Web Desk   | Asianet News
Published : Nov 06, 2021, 10:05 AM ISTUpdated : Nov 06, 2021, 10:14 AM IST
obesity and Cancer Risk| അമിതവണ്ണം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് എങ്ങനെ? ഡോക്ടർ പറയുന്നു

Synopsis

20 മുതൽ 50 വയസ് പ്രായമുള്ളവരിൽ ഓറൽ, ശ്വാസകോശം, കൊളോറെക്റ്റൽ തുടങ്ങിയ കാൻസറുകൾ ബാധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.

അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. അമിതവണ്ണമുള്ള ആളുകൾക്ക് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. വളരെ പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുകയും അത് നിയന്ത്രിക്കാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ കാൻസർ വരാനുള്ള സാധ്യത വർധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

അമിതവണ്ണമുള്ളവർക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മാത്രമല്ല ക്യാൻസറും വരാനുള്ള സാധ്യത കൂടുതലാണ്. പുരുഷൻമാരിൽ ആറിലൊന്ന് കാൻസർ മരണവും സ്ത്രീകളിൽ ഏഴിലൊന്ന് കാൻസർ മരണവും അമിതവണ്ണവുമായി ബന്ധപ്പെട്ടതാണെന്ന് മുംബൈയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ അഡ്വാൻസ്ഡ് ഓങ്കോ സർജറി യൂണിറ്റ് ഡയറക്ടർ ഡോ അനിൽ ഹെറൂർ പറഞ്ഞു.

കാൻസർ കേസുകളുടെ എണ്ണം 2020-ൽ 13.9 ലക്ഷത്തിൽ നിന്ന് 2025-ഓടെ 15.7 ലക്ഷമായി വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ (NCRP) കണക്കുകൾ സൂചിപ്പിക്കുന്നു. 20 മുതൽ 50 വയസ് പ്രായമുള്ളവരിൽ ഓറൽ, ശ്വാസകോശം, കൊളോറെക്റ്റൽ തുടങ്ങിയ കാൻസറുകൾ ബാധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.

 

 

ഏകദേശം ആറ് തരത്തിലുള്ള കാൻസറുകൾ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൻകുടൽ അല്ലെങ്കിൽ മലാശയ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, കിഡ്നി കാൻസർ, പിത്തസഞ്ചി കാൻസർ, ഗർഭാശയ അർബുദം (എൻഡോമെട്രിയൽ കാൻസർ എന്നും അറിയപ്പെടുന്നു), മൾട്ടിപ്പിൾ മൈലോമ എന്നിവയാണ് അതിൽപ്പെടുന്നത്. രോഗം മൂർച്ഛിക്കുകയും പലരിലും ലക്ഷണങ്ങളും പ്രകടമാകാതെ വരികയും ചെയ്യുന്നത് ഈ ക്യാൻസറുകൾ പലപ്പോഴും ചെറുപ്പക്കാരിൽ കണ്ടുപിടിക്കപ്പെടാറില്ലെന്ന് ഡോ. അനിൽ ഹെറൂർ പറഞ്ഞു.

അമിതവണ്ണം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് എങ്ങനെ?

കൊഴുപ്പ് പ്രവർത്തനരഹിതമാവുകയും വീക്കം സംഭവിക്കുകയും ചെയ്യും. ഇത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അധിക കൊഴുപ്പ് ശരീരത്തെ മുഴുവൻ സ്വാധീനിക്കുകയും മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നു. പ്രവർത്തനരഹിതമായ കൊഴുപ്പ് ടിഷ്യു ഉള്ള ആളുകൾക്ക് ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് പലപ്പോഴും മാറിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങൾ ഡിഎൻഎയെ തകരാറിലാക്കുകയും ചില അവയവങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാൻസറുകൾക്ക് മൾട്ടിപ്പിൾ മൈലോമ പോലുള്ള ബ്ലഡ് കാൻസറുകൾക്കും ഇടയാക്കുകയും ചെയ്യും. 

പൊണ്ണത്തടി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരുന്നതായി വിദഗ്ധർ പറയുന്നു. പുകവലിയും പുകയിലയുടെ ഉപയോ​ഗവും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഞങ്ങൾ യുവാക്കളോട് പറഞ്ഞുവരുന്നു. അമിതവണ്ണത്തെക്കുറിച്ചും അർബുദത്തിന് കാരണമാകുന്ന അനാരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ആളുകളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ഡോ അനിൽ ഹെറൂർ പറഞ്ഞു.

അമിതവണ്ണം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

വ്യായാമം പതിവാക്കണം. ഇതുവഴി ശരീരത്തിലെ വലിയ അളവ് കലോറി കുറയും. ആരോഗ്യകരമായ ശരീരം നിലനിർത്താനും കൃത്യമായ വ്യായാമം സഹായിക്കും. 

രണ്ട്...

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിച്ചാൽ വിശപ്പ് കുറയാനും അതുവഴി അമിത ഭക്ഷണം ഒഴിവാക്കാനും സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണനിയന്ത്രണത്തെ സഹായിക്കും.

 

 

മൂന്ന്...

പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കുക. മധുരപലഹാരങ്ങളും എണ്ണയിൽ പൊരിച്ചതും ഒഴിവാക്കണം. ഇടനേരത്ത് ചിപ്‌സുകളും മറ്റും കൊറിക്കുന്നത് വണ്ണം കൂടാൻ കാരണമാവും. ജങ്ക് ഫുഡുകൾ ഒഴിവാക്കുക.

നാല്...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരത്തെ ബാധിക്കുന്ന നിരവധി ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നു.

 

 

അഞ്ച്...

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ഗ്രീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീര താപനില വർധിപ്പിക്കുകയും ചെയ്യുന്നു.

ശ്വാസകോശ കാൻസർ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?