എന്താണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം ? പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Published : Jan 24, 2025, 11:50 AM ISTUpdated : Jan 24, 2025, 02:09 PM IST
എന്താണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം ? പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

കൈകാലുകൾക്ക് ബലക്ഷയം, വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ് അനുഭവപ്പെടുക, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്,  വയറിളകം, ഛർദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്. 

മഹാരാഷ്ട്ര പൂനെയില്‍ ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇതിനോടകം രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത് 67 പേര‍ാണ്.  പത്തുപേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 

കഠിനമായ വയറ് വേദനയാണ് മിക്കവരിലും പ്രകടമായ ലക്ഷണമെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. സിംഹഗഡ് റോഡ്, ധയാരി പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ പറഞ്ഞു. 

ലക്ഷണങ്ങൾ പ്രകടമായവരുടെയും രോ​ഗമുള്ളതായി സംശയിക്കുന്നവരുടെ രക്തം, മലം, തൊണ്ടയിലെ സ്രവങ്ങൾ, ഉമിനീർ, മൂത്രം, സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്) എന്നിവയുടെ സാമ്പിളുകൾ പൂനെയിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.  പ്രദേശത്ത് പെട്ടെന്ന് രോഗാവസ്ഥ കൂടാനുള്ള കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
എന്താണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം?

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം. 

' ഗില്ലിൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ഒരു അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ്. അതിൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം പെരിഫറൽ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.  രോഗികൾക്ക് ബലഹീനത, കൈകാലുകളിൽ മരവിപ്പ്, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവ ഉണ്ടാകാം...' - ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേൽ മുംബൈയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.പങ്കജ് അഗർവാൾ പറഞ്ഞു.

കൈകാലുകൾക്ക് ബലക്ഷയം, വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ് അനുഭവപ്പെടുക, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്,  വയറിളകം, ഛർദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്. 

 പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ഡോക്ടർമാർ പറയുന്നു

വിവിധ ന്യൂറോളജിക്കൽ രോഗങ്ങൾ കണ്ടെത്തുന്നതിന് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്) പരിശോധന അനിവാര്യമാണെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ സുധീർ കുമാർ പറഞ്ഞു. 

പരീക്ഷയിൽ വിജയം നേടണോ? ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?