Cancer : ശ്രദ്ധിക്കുക, മിക്കവരിലും ഈ പ്രശ്നം കണ്ട് വരുന്നു, ഇത് ക്യാൻസറിന് കാരണമാകുമെന്ന് പഠനം

Web Desk   | Asianet News
Published : May 04, 2022, 12:53 PM ISTUpdated : May 04, 2022, 01:11 PM IST
Cancer :  ശ്രദ്ധിക്കുക, മിക്കവരിലും ഈ പ്രശ്നം കണ്ട് വരുന്നു, ഇത് ക്യാൻസറിന് കാരണമാകുമെന്ന് പഠനം

Synopsis

അമിതവണ്ണം ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതഭാരം 13 തരം ക്യാൻസർ വരാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. 

അമിതവണ്ണം (over weight ) ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ റീജിയണൽ ഒബിസിറ്റി റിപ്പോർട്ട് 2022 പൊണ്ണത്തടി വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അമിതഭാരം 13 തരം ക്യാൻസർ വരാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. 

ഉയർന്ന രക്തസമ്മർദ്ദം, പുകയില എന്നിവയ്ക്ക് ശേഷം മരണത്തിനുള്ള അപകട ഘടകമായി അമിതഭാരവും പൊണ്ണത്തടിയും നാലാം സ്ഥാനത്താണ്. പൊണ്ണത്തടി ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒരു സങ്കീർണ്ണമായ രോഗമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ എന്നിവയുൾപ്പെടെ നിരവധി സാംക്രമികേതര രോഗങ്ങളുമായി (non communicable diseases (NCDs) ബന്ധപ്പെട്ടിരിക്കുന്നു. 

പൊണ്ണത്തടി പ്രത്യേകമായി ചികിത്സിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട ഒരു രോ​ഗാവസ്ഥയാണെന്നും വിദ​ഗ്ധർ പറയുന്നു. ആഗോളതലത്തിൽ ഓരോ വർഷവും 1.3 ദശലക്ഷത്തിലധികം മരണങ്ങൾക്ക് അമിതഭാരവും പൊണ്ണത്തടിയും കാരണമാകുമെന്ന് ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു.

അമിതഭാരവും പൊണ്ണത്തടിയും ശരീരത്തിൽ മാറ്റങ്ങൾ വരുത്തി ക്യാൻസറിലേക്ക് നയിക്കും. ഈ മാറ്റങ്ങളിൽ നീണ്ടുനിൽക്കുന്ന വീക്കം, ഇൻസുലിൻ, ലൈംഗിക ഹോർമോണുകളുടെ വ്യത്യാസം എന്നിവ ഉൾപ്പെടാം. ഒരു വ്യക്തിയുടെ അമിതഭാരം കൂടുന്നതിനനുസരിച്ച് ക്യാൻസറിനുള്ള സാധ്യത വർദ്ധിക്കുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു. 

Read more അറിയാം വജൈനല്‍ ക്യാന്‍സറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

അമിതമായ ശരീരഭാരം സ്ത്രീകളിൽ 11 ശതമാനം അർബുദങ്ങൾക്കും യുഎസിലെ പുരുഷന്മാരിൽ 5 ശതമാനം അർബുദങ്ങൾക്കും അതുപോലെ തന്നെ 7 ശതമാനം ക്യാൻസർ മരണങ്ങൾക്കും കാരണമാകുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. 

അമിതവണ്ണവും ക്യാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ശരീരത്തിലെ അധിക കൊഴുപ്പ് വൻകുടൽ, ഗർഭാശയം, അന്നനാളം, വൃക്ക, പാൻക്രിയാറ്റിക് ക്യാൻസറുകൾ എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

'അമിതമായ വിസറൽ കൊഴുപ്പ് അത് നിങ്ങളുടെ ശരീരത്തിലെ ചില പ്രക്രിയകളെ ബാധിക്കുന്നു. നിങ്ങളുടെ ശരീരം ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഇതിൽ ഉൾപ്പെടുന്നു...'-  എംഡി ആൻഡേഴ്സണിലെ ബിഹേവിയറൽ സയൻസിലെ പ്രൊഫസറായ കാരെൻ ബേസെൻ-എൻക്വിസ്റ്റ് പറയുന്നു. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന മാർഗം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുക. ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ക്യാൻസർ പോലുള്ള അസുഖങ്ങളിൽ നിന്ന് മോചനം നേടാൻ കഴിയുകയുള്ളൂ.

Read more സൂക്ഷിക്കുക, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസർ ; പുതിയ പഠനം പറയുന്നത് കേൾക്കൂ

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും