പ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുമോ?

By Web TeamFirst Published Sep 21, 2022, 12:00 PM IST
Highlights

പ്രമേഹമുള്ളവർക്ക് കറുവപ്പട്ട കഴിക്കാമോ? കറുവപ്പട്ട പൊതുവെ അറിയപ്പെടുന്ന ഒരു 'നാച്ചുറൽ ഇൻസുലിൻ സെൻസിറ്റൈസർ' ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപ്പട്ട എങ്ങനെ സഹായിക്കുന്നുവെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
 

പ്രമേഹമുണ്ടെന്ന് അറിയുന്നത് മുതൽ ഭക്ഷണകാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്ത് കഴിക്കാം, എത്ര കഴിക്കാം, എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം തുടങ്ങി ചോദ്യങ്ങളുടെ പട്ടിക നീളും. ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്. പ്രമേഹനിയന്ത്രണത്തിന് അനുയോജ്യമായ ഡയറ്റ് എന്നത് സാധാരണ ആരോഗ്യകരമായ ഡയറ്റ് എന്നതുതന്നെയാണ്.

ഒരു ഭക്ഷണ പദാർഥത്തിലെ അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്ന തോതാണ് ഗ്ലൈസിമിക് ഇൻഡക്‌സ്. ഇത് 55 ൽ താഴെ, 56-59നുമിടയിൽ, 70 ന് മുകളിൽ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. താഴ്ന്ന ഗ്ലൈസീമിക് ഇൻഡക്‌സ് ഉള്ള ഭക്ഷ്യ വിഭവങ്ങളാണ് പ്രമേഹ ബാധിതർക്ക് ഉത്തമം.

പ്രമേഹമുള്ളവർക്ക് കറുവപ്പട്ട കഴിക്കാമോ? കറുവപ്പട്ട പൊതുവെ അറിയപ്പെടുന്ന ഒരു 'നാച്ചുറൽ ഇൻസുലിൻ സെൻസിറ്റൈസർ' ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപ്പട്ട എങ്ങനെ സഹായിക്കുന്നുവെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

കൂടാതെ, ടൈപ്പ് 2 പ്രമേഹവും പ്രീ-ഡയബറ്റിസും ഉള്ളവരിൽ നടത്തിയ ഒന്നിലധികം പഠനങ്ങളിൽ, കറുവപ്പട്ട ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിലും ഹോമ-ഐആർ അളവ് കുറയ്ക്കുന്നതിലും അതിന്റെ സ്വാധീനം തെളിയിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ഒരു കൂട്ടം ശാസ്ത്രജ്ഞർ 26 വ്യത്യസ്ത ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ആന്റിഓക്‌സിഡന്റ് ഉള്ളടക്കം താരതമ്യം ചെയ്യുകയും അവയിൽ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ ഉള്ളത് കറുവപ്പട്ടയാണെന്ന് നിഗമനം ചെയ്യുകയും ചെയ്തു. ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

500 മില്ലിഗ്രാം കറുവപ്പട്ട 12 ആഴ്ച കഴിക്കുന്നത് പ്രീ ഡയബറ്റിസ് ഉള്ള മുതിർന്നവരിൽ ഓക്സിഡേറ്റീവ് സ്ട്രെസ് 14% കുറയ്ക്കുമെന്ന് ഒരു പഠനം കാണിക്കുന്നു. ടൈപ്പ് 2 ഡയബറ്റിസ് ഉൾപ്പെടെയുള്ള എല്ലാ വിട്ടുമാറാത്ത രോഗങ്ങളുടെയും വികാസത്തിൽ ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് വളരെ പ്രധാനമാണ്.

കറുവപ്പട്ട കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ഗതാഗതം വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും പ്രമേഹത്തെ ചെറുക്കാനും സഹായിക്കും. ഏഴ് പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ കറുവപ്പട്ട കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ചതായി കാണിച്ചു. രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുകയോ അല്ലെങ്കിൽ അത്താഴത്തിന് അര മണിക്കൂർ മുമ്പ് ഈ വെള്ളം കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ഫലപ്രദമെന്ന് വിദ​ഗ്ധർ പറയുന്നു.

കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

 

click me!