വെള്ളം കുടിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

By Web TeamFirst Published Mar 27, 2023, 2:17 PM IST
Highlights

'ഒരു വ്യക്തി ദിവസവും കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്...' - ഹനീഫ് പറയുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. 

അമിതവണ്ണം ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്. വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്നതിനെ സംബന്ധിച്ച് വിശദീകരിക്കുകയാണ് ബെംഗളൂരു സഹകർനഗറിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ന്യൂട്രീഷനിസ്റ്റായ ഫലക് ഹനീഫ്.

ശരീരത്തിന്റെ 60 ശതമാനവും അടങ്ങിയിരിക്കുന്നത് ജലമാണ്. ഇത് ഉപാപചയം, ശരീര താപനില നിയന്ത്രിക്കൽ, ജലാംശം കൂടാതെ പോഷകങ്ങളുടെ പ്രവർത്തനം തുടങ്ങിയവയ്ക്ക് ആവശ്യമാണ്. ജലാംശം വർദ്ധിപ്പിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് കുറഞ്ഞ കലോറി ഉപഭോഗത്തിന് കാരണമാകുന്നു. എന്നാൽ വ്യായാമങ്ങൾ പോലുള്ള മറ്റ് കാര്യങ്ങളുമായി സംയോജിപ്പിച്ചാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ വെള്ളം സഹായിക്കൂ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

'ഒരു വ്യക്തി ദിവസവും കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്...' - ഹനീഫ് പറയുന്നു. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ നിങ്ങൾ എപ്പോൾ വിശക്കുന്നുവെന്നും നിങ്ങളുടെ ശരീരം നിർജ്ജലീകരണം സംഭവിക്കുകയും വെള്ളം ആവശ്യമായി വരികയും ചെയ്യുന്നത് എപ്പോഴാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കഴിക്കുന്നത് കുറച്ച് ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു. 500 മില്ലി വെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. കാരണം ഇത് ദിവസം മുഴുവനും മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രാത്രി ഉറക്കത്തിന് ശേഷം നല്ല തുടക്കം നൽകുന്നു. വ്യായാമത്തിന് മുമ്പ് അൽപം വെള്ളം കുടിക്കുന്നതും നല്ലതാണ്. കാരണം ഇത് ജലാംശം നിലനിർത്തുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

 മിൽക്ക് ഷേക്കോ തണുത്ത ജ്യൂസിനോ പകരം ഇളം ചൂടുള്ള വെള്ളം കുടിക്കുക. അത് പലപ്പോഴും അധിക കലോറി കുറയ്ക്കാൻ സഹായിക്കും. രാത്രി സമയമാകുമ്പോൾ ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ഈ മൂന്ന് ചേരുവകൾ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും

 

 

click me!