ഈ മൂന്ന് ചേരുവകൾ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും

By Web TeamFirst Published Mar 27, 2023, 1:42 PM IST
Highlights

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങൾ, എരിവും പുളിയും മസാലയും അധികം ചേർത്ത ഭക്ഷണങ്ങൾ, മാനസിക സംഘർഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. ദഹനപ്രശ്നങ്ങൾ തടയാൻ ഈ മൂന്ന് ചേരുവകൾ സഹായിക്കും...

ഇഞ്ചി...

ദഹനക്കേട്, ഓക്കാനം, ശരീരവണ്ണം തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്കുള്ള പരമ്പരാഗത പ്രതിവിധിയാണ് ഇഞ്ചി. ഇതിൽ കാർമിനേറ്റീവ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ അമിതമായ വാതകം കുറയ്ക്കാൻ സഹായിക്കുന്നു. ചായയിലോ അല്ലാതെയോ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കും. 

പെരുംജീരകം...

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വീക്കവും കുറയ്ക്കുകയും ചെയ്യും. ഒരു കപ്പ് ഇളം ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ പെരുംജീരകവും ഒരു നുള്ള് കായപൊടിയും ചേർത്ത് കുടിക്കുക. പെരുംജീരക വെള്ളത്തിൽ  മല്ലിയിലയും ചേർക്കാം. ഇത് നന്നായി യോജിപ്പിച്ച ശേഷം ഈ വെള്ളം കുടിക്കുക.

മല്ലിയില...

മല്ലിയില വയറുവേദന കുറയ്ക്കാനും മറ്റ് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കും. മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം ദിവസവും രണ്ട് നേരം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു. മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഫലപ്രദമാണ്. 

കാൻസർ സാധ്യത കുറയ്ക്കും ; ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് ഭക്ഷണങ്ങൾ

 

click me!