
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണെന്ന വിശ്വാസം പണ്ടുമുതലേയുണ്ട്. എന്നാൽ വെളുത്തുള്ളി സ്ഥിരമായി കഴിച്ചാൽ ക്യാൻസർ വരാനുള്ള സാധ്യത കുറയുമോ. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വെളുത്തുള്ളിയിൽ അലിസിൻ പോലെയുള്ള സൾഫർ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ ഈ ഘടകങ്ങൾ സഹായിക്കും. ഇവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും, കേടായ കോശങ്ങളുടെ അമിതമായ വളർച്ച നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാനും വെളുത്തുള്ളിക്ക് കഴിവുണ്ട്.
വെളുത്തുള്ളി കഴിക്കുന്നത് കൊണ്ട് മാത്രം ക്യാൻസർ സാധ്യത ഉറപ്പായും കുറയുമെന്ന് പറയാൻ കഴിയില്ല. ചില പഠനങ്ങളിൽ വെളുത്തുള്ളിയുടെ ഉപയോഗം ആമാശയത്തിലെയും വൻകുടലിലെയും ക്യാൻസർ സാധ്യത ചെറിയ തോതിൽ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, മറ്റ് പല പഠനങ്ങളിലും കാര്യമായ പ്രയോജനം കണ്ടെത്താനായിട്ടില്ല.
വെളുത്തുള്ളി എങ്ങനെ കഴിക്കാം?
സമീകൃതമായ ആഹാരത്തിന്റെ ഭാഗമായി വെളുത്തുള്ളി ഉപയോഗിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. കറികളിൽ ഫ്രഷ് വെളുത്തുള്ളി ചേർത്ത് ഉപയോഗിക്കാം. എന്നാൽ വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നും അവർ ഉപദേശിക്കുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കാൻ ശരിക്കും എന്തുചെയ്യണം?
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം, ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലി, പുകയില ഉൽപ്പന്നങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുക, മദ്യപാനം ഉപേക്ഷിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുക എന്നിവയാണ് ഏറ്റവും പ്രധാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam