വെണ്ടയ്ക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?

Published : Oct 17, 2026, 01:23 PM IST
okra

Synopsis

വെണ്ടയ്ക്ക പോലുള്ള നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

വെണ്ടയ്ക്കയിൽ വെള്ളവുമായി ചേരുമ്പോൾ ജെൽ പോലെയുള്ള പദാർത്ഥമായി മാറുന്ന ഒരു തരം ലയിക്കുന്ന നാരുകൾ (soluble fibre) അടങ്ങിയിട്ടുണ്ട്. 'മ്യൂസിലേജ്' (mucilage) എന്ന് വിളിക്കപ്പെടുന്ന ഈ പദാർത്ഥമാണ് വെണ്ടയ്ക്കയുടെ വഴുവഴുപ്പുള്ള സ്വഭാവത്തിന് കാരണം. കുടലിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും വെണ്ടയ്ക്ക പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ, വെണ്ടയ്ക്ക എന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വെറുമൊരു പച്ചക്കറി മാത്രമല്ല, അതിലുപരി ഗുണങ്ങളുള്ള ഒന്നാണ്.

വെണ്ടയ്ക്കയിലുള്ള വഴുവഴുപ്പുള്ള പദാർത്ഥത്തിൽ (mucilage) ജലത്തിൽ ലയിക്കുന്നതും ജെൽ രൂപത്തിലാകുന്നതുമായ നാരുകൾ (soluble fibre) അടങ്ങിയിട്ടുണ്ടെന്ന് ഗ്യാസ്ട്രോഎൻട്രോളജി ഡോ. സൗരഭ് സേഥി പറയുന്നു. ഇവ ദഹനപ്രക്രിയയെ സഹായിക്കുകയും മലവിസർജ്ജനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. മലത്തിന് ആവശ്യമായ അളവും ഘടനയും നൽകാനും ദഹനവ്യവസ്ഥയിലൂടെ അത് സുഗമമായി നീങ്ങാൻ സഹായിക്കാനും ഈ നാരുകൾക്ക് സാധിക്കും. മതിയായ അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധം തടയാനും സഹായിക്കും.

വെണ്ടയ്ക്ക പോലുള്ള നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വെണ്ടയ്ക്ക പിത്തരസ ആസിഡുകളെ (bile acids) ബന്ധിപ്പിക്കുകയും, മലത്തിലൂടെ അവയെ ശരീരത്തിൽ നിന്ന് കൂടുതൽ അളവിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്തേക്കാം എന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൊളസ്‌ട്രോൾ ഉപയോഗിച്ച് കരൾ ഉൽപ്പാദിപ്പിക്കുന്ന പിത്തരസ ആസിഡുകൾ (bile acids), ശരീരത്തിൽ കൊഴുപ്പ് ദഹിക്കാൻ സഹായിക്കുന്നു. കൂടുതൽ പിത്തരസ ആസിഡുകൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ, പുതിയവ നിർമ്മിക്കുന്നതിനായി കരൾ കൂടുതൽ കൊളസ്‌ട്രോൾ ഉപയോഗിച്ചേക്കാം.

വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വെണ്ടയ്ക്കയിലടങ്ങിയ സോല്യുബിൾ ഫൈബർ, കൊളസ്ട്രോളുമായി ചേർന്ന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കിൻ ക്യാൻസർ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
World Trauma Day 2026 : വൈകാരിക ആഘാതങ്ങൾ ഹൃദയം, ദഹനവ്യവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ എങ്ങനെ ബാധിക്കാം?