രാത്രി കിടക്കുന്നതിന് മുമ്പ് ഈ ചായ കുടിച്ചോളൂ, നല്ല ഉറക്കം കിട്ടും

Published : Oct 16, 2026, 04:42 PM IST
sleep

Synopsis

ഉറങ്ങുന്നതിന് മുൻപ് മനസ്സിന് ശാന്തത നൽകുന്ന പാനീയമെന്ന നിലയിൽ ചാമോമൈൽ ടീ (Chamomile tea) പലരും ഉപയോഗിക്കാറുണ്ട്. ഇതിന്റെ നേരിയ സുഗന്ധവും, ഇത് തയ്യാറാക്കി കുടിക്കുന്ന രീതിയും ഉറക്കത്തിന് മുൻപ് മനസ്സിനെ അയവുള്ളതാക്കാൻ സഹായിച്ചേക്കാം. മികച്ച ഉറക്കം ലഭിക്കാൻ ഇത് സഹായകമായേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

രാത്രിയിൽ ഉറങ്ങാൻ പ്രയാസപ്പെടുന്നുണ്ടോ? രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഒരു കപ്പ് ചൂട് ചാമോമൈൽ ചായ (chamomile tea) കുടിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും ചാമോമൈൽ ചായ മികച്ചതാണ്.

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. വെള്ളഇതളുകൾ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററേസി കുടുംബത്തിലെ വാർഷിക സസ്യമാണിത്. ഇത് ഉണക്കിയാണ് ചാമോമൈൽ ടീ ഉണ്ടാക്കുന്നത്‌.

ഉറങ്ങുന്നതിന് മുൻപ് മനസ്സിന് ശാന്തത നൽകുന്ന പാനീയമെന്ന നിലയിൽ ചാമോമൈൽ ടീ (Chamomile tea) പലരും ഉപയോഗിക്കാറുണ്ട്. ഇതിന്റെ നേരിയ സുഗന്ധവും, ഇത് തയ്യാറാക്കി കുടിക്കുന്ന രീതിയും ഉറക്കത്തിന് മുൻപ് മനസ്സിനെ അയവുള്ളതാക്കാൻ സഹായിച്ചേക്കാം. മികച്ച ഉറക്കം ലഭിക്കാൻ ഇത് സഹായകമായേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ചമോമൈൽ ചായ പരമ്പരാഗതമായി വയറിന് ആശ്വാസം നൽകാനും ഉപയോഗിക്കുന്നു. ഇതിന്റെ ചൂടുള്ള നീരാവി മൂക്കിലെ അസ്വസ്ഥത താൽക്കാലികമായി ലഘൂകരിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ശരീരവീക്കം, ഹൃദയാരോഗ്യം എന്നിവയിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ കാമോമൈലിൽ അടങ്ങിയിട്ടുണ്ട്. വൈകുന്നേരത്തെ ശീലങ്ങളിൽ ഒരു കപ്പ് ചാമോമൈൽ ടീ (chamomile tea) ഉൾപ്പെടുത്തുന്നത്, ദഹനപ്രക്രിയയെ സുഗമമാക്കാനും, ജലദോഷ ലക്ഷണങ്ങളെ ലഘൂകരിക്കാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിളർച്ച തടയാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ബയോപ്സിയില്ലാതെ സർവിക്കൽ കാൻസർ വേഗത്തില്‍ തിരിച്ചറിയാം, പുതിയ ഉപകരണം വികസിപ്പിക്കാന്‍ ആര്‍ജിസിബി ഗവേഷകര്‍ക്ക് 7 കോടിയുടെ ഗ്രാന്‍റ്