
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ ദഹനപ്രശ്നമാണ് മലബന്ധം. നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ, നിർജ്ജലീകരണം, സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ മലബന്ധത്തിന് ഇടയാക്കുന്നു. പ്രകൃതിദത്ത പരിഹാരങ്ങളും ജീവിതശൈലി മാറ്റങ്ങളും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
മലബന്ധം തടയുന്നതിൽ നിർണായക പങ്ക് വഹിക്കാൻ നന്നായി ചിട്ടപ്പെടുത്തിയ ഉറക്ക ദിനചര്യയ്ക്ക് കഴിയും. ഉറക്കത്തിൽ ദഹനം മന്ദഗതിയിലാകുന്നതിനാൽ ഉറക്കസമയം മുമ്പ് ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നത് അടുത്ത ദിവസം രാവിലെ മലവിസർജ്ജനം ക്യത്യമാക്കാൻ സഹായിക്കും. മലബന്ധം പ്രശ്നം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഒന്ന്
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനത്തിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് നാരുകൾ അടങ്ങിയ ഏതെങ്കിലും പഴങ്ങൾ കഴിക്കുന്നത് മലബന്ധ പ്രശ്നം തടയും.
രണ്ട്
ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളമോ ഹെർബൽ ടീയോ കുടിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തെ സഹായിക്കുകയും ചെയ്യും. പെപ്പർമിൻ്റ് അല്ലെങ്കിൽ ചമോമൈൽ പോലുള്ള ഹെർബൽ ടീകൾക്ക് ദഹനപ്രശ്നങ്ങൾ തടയാൻ സാധിക്കും.
മൂന്ന്
സ്ഥിരമായ ഉറക്ക ദിനചര്യ നിലനിർത്തുന്നത് ദഹന ആരോഗ്യത്തിന് സഹായകമാണ്. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ക്രമമായ മലവിസർജ്ജനത്തിന് സഹായിക്കും. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കാരണം ഉറക്കക്കുറവ് ദഹനത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
നാല്
സമ്മർദ്ദവും ഉത്കണ്ഠയും ദഹനത്തെ തടസ്സപ്പെടുത്തുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് ഏതെങ്കിലും വ്യായാമം ചെയ്യുന്നത് മികച്ച ദഹനത്തിന് സഹായിക്കുക ചെയ്യുന്നു.
അഞ്ച്
രാത്രി കാപ്പി കുടിക്കുകയോ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. കാരണം ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും. അതുപോലെ, കഫീൻ ഉറക്കത്തിൻ്റെ രീതിയെ തടസ്സപ്പെടുത്തുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും മലബന്ധം വർദ്ധിപ്പിക്കുകയും ചെയ്യും.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം