ക്യാന്‍സർ പേടിക്കേണ്ട അസുഖമല്ല; ഡോ. വി.പി. ഗംഗാധരന്‍ സംസാരിക്കുന്നു

By Web TeamFirst Published May 31, 2019, 4:00 PM IST
Highlights

കീമോതെറാപ്പി എന്ന്‌ കേള്‍ക്കുമ്പോള്‍ ഇന്ന്‌ മിക്കവര്‍ക്കും ആദ്യം മനസില്‍ ഓടി വരുന്നത്‌ മുടിയില്ലാത്ത അവസ്ഥയാണ്‌. എന്നാല്‍ ആ അവസ്ഥ ഇന്ന്‌ മാറി. ക്യാന്‍സറിന്റെ എല്ലാ മേഖലയിലും വ്യത്യാസം വന്നിട്ടുണ്ടെന്നും ഡോ. വി.പി. ഗംഗാധരന്‍ പറയുന്നു.ഇക്കാലത്ത് പലരും ക്യാൻസറിനെ പേടിയോടെയാണ് കാണുന്നതെന്ന് ഡോ. വി.പി. ഗംഗാധരന്‍ പറയുന്നു

എല്ലാവരും വളരെ പേടിയോടെ കാണുന്ന രോ​ഗമാണ് ക്യാൻസർ. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറാവുന്ന അസുഖമാണ് ക്യാൻസർ. ക്യാന്‍സറിന്റെ നൂനത ചികിത്സരീതികളെ പറ്റി പ്രശസ്ത ക്യാൻസർ രോഗ ചികിത്സ വിദ​ഗ്ധനായ ഡോ. വി.പി. ഗംഗാധരന്‍ സംസാരിക്കുന്നു. 

ഇക്കാലത്ത് പലരും ക്യാൻസറിനെ പേടിയോടെയാണ് കാണുന്നതെന്ന് ഡോ. വി.പി. ഗംഗാധരന്‍ പറയുന്നു. നൂതന ചികിത്സരീതികളുള്ള ഈ കാലത്ത് പലരും ക്യാൻസറിനെ പേടിയോടെയാണ് കാണുന്നതെന്ന് ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു.

ക്യാൻസറിന് പണ്ടോക്കെ രണ്ടോ മൂന്നോ മരുന്നകളെ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ കിട്ടാനും പ്രയാസമായിരുന്നു. മെഡിക്കല്‍ ഓങ്കോളജിയില്‍ ഒരുപാട്‌ മാറ്റം വന്ന്‌ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കീമോതെറാപ്പി എന്ന്‌ കേള്‍ക്കുമ്പോള്‍ ഇന്ന്‌ മിക്കവര്‍ക്കും ആദ്യം മനസില്‍ ഓടി വരുന്നത്‌ മുടിയില്ലാത്ത അവസ്ഥയാണ്‌. എന്നാല്‍ ആ അവസ്ഥ ഇന്ന്‌ മാറി. ക്യാന്‍സറിന്റെ എല്ലാ മേഖലയിലും വ്യത്യാസം വന്നിട്ടുണ്ടെന്നും ഡോ. വി.പി. ഗംഗാധരന്‍ പറയുന്നു.

കണ്ട്‌ പിടിക്കുന്നതില്‍ വ്യത്യാസം വന്നു, റോഡിയോളജിയില്‍ വ്യത്യാസം വന്നിട്ടുണ്ട്‌, ആന്റിബയോട്ടിക്‌സ്‌ ഇങ്ങനെ എല്ലാ മേഖലയില്‍ വ്യത്യാസം വന്നിട്ടുണ്ട്‌. സര്‍ജറിയിൽ വന്ന വ്യത്യാസം എന്താണെന്നാൽ എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അസുഖം വന്ന ഭാഗം മാത്രം മുറിച്ച്‌ മാറ്റിയാല്‍ രോഗി രക്ഷപ്പെടും. 

പണ്ടൊക്കെ അങ്ങനെയായിരുന്നില്ലെന്ന്‌ ഡോ. വി പി ഗംഗാധരന്‍ പറയുന്നു. റേഡിയഷന്‍ മെഷീനിലും മാറ്റം വന്ന് കഴിഞ്ഞു. നല്ല കോശങ്ങളെ നശിപ്പിക്കാതെ ക്യാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാന്‍ ശക്തിയുള്ള മെഷീനുകള്‍ വരാന്‍ പോവുകയാണെന്നും അദ്ദേഹം പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ താഴേയുള്ള വീഡിയോ കാണുക....

click me!