കൊറോണ വെെറസ്; ഹോമിയോ ചികിത്സ ഫലപ്രദമോ; ഡോക്ടർ പറയുന്നത്

By Web TeamFirst Published Jan 29, 2020, 2:22 PM IST
Highlights

ഇപ്പോഴത്തെ സാഹച്ചര്യത്തിൽ കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾക്ക് കഴിയില്ലെന്നാണ് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നത്. 

ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ഇപ്പോഴിതാ പത്തോളം രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾക്ക് കഴിയുമെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ പുറത്ത് വിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ചില യുനാനി മരുന്നുകള്‍ക്ക് കൊറോണ വെെറസ് പ്രതിരോധിക്കാൻ കഴിയുമെന്നും പറയുന്നു.

ഇപ്പോഴത്തെ സാഹച്ചര്യത്തിൽ കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾക്ക് കഴിയില്ലെന്നാണ് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നത്. ഏതെങ്കിലും ഒരാളിൽ മരുന്ന് പരീക്ഷിച്ചാൽ നോക്കിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഹോമിയോ ചികിത്സയിലൂടെ  കൊറോണ വെെറസ് തടയാനാകുമെന്ന് ചില വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും ഡോ.രാജേഷ് പറഞ്ഞു.

കൊറോണ വെെറസിനെതിരെ ചില മുൻകരുതലുകളെടുക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചു പിടിക്കുക, രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണമെന്നാണ് ഡോ. രാജേഷ് പറഞ്ഞു.

യുഎഇയില്‍ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
 

click me!