
പ്രമേഹ ബാധിതരുടെ എണ്ണം ഇന്ന് ദിനം പ്രതി വർദ്ധിച്ചുവരുന്നു. രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രോഗികളെ സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ ഈ രോഗത്തിന് ആവശ്യമാണ്. ഇതിനായി ഭക്ഷണക്രമവും വ്യായാമ ശീലങ്ങളും സ്ഥിരമായി നിയന്ത്രിക്കേണ്ടതുണ്ട്.
രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചില ഹെൽത്തി ഡ്രിങ്കുകൾ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പാലിൽ ചേർക്കാവുന്ന ചില പ്രകൃതിദത്ത ചേരുവകൾ എന്തൊക്കയാണെന്നതാണ് താഴേ പറയുന്നത്...
ബദാം...
ബദാം കലോറി കൂടുതലാണ്. പക്ഷേ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതിനാൽ അവ പോഷക സമ്പുഷ്ടവുമാണ്. ബദാമിലെ പോഷകമൂല്യം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനായി, രാത്രി കിടക്കുന്നതിന് മുമ്പ് 2-3 ബദാം ചതച്ച് പാലിൽ തിളപ്പിക്കുക. ശേഷം ഈ പാൽ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം മിൽക്ക് സഹായിക്കും.
അറിയാം പപ്പായ ഇലയുടെ ആരോഗ്യഗുണങ്ങൾ
കുരുമുളക്...
ജലദോഷത്തിനും ചുമയ്ക്കും ഒരു സാധാരണ ചികിത്സയായി അറിയപ്പെടുന്ന ഇന്ത്യൻ സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. വിശപ്പില്ലായ്മയെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ കുരുമുളക് പ്രമേഹരോഗികൾക്കും ഉപയോഗപ്രദമാണ്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാലിൽ മൂന്നോ നാലോ കുരുമുളക് പൊടിച്ച് ചേർക്കുക. രുചി കൂട്ടാൻ ഈ പാനീയത്തിൽ അര ടീസ്പൂൺ ജീരകം ചേർക്കാം. ശേഷം തിളപ്പിച്ച് പാൽ അരിച്ചെടുത്ത് കുടിക്കുക.
മഞ്ഞൾ...
നല്ല ആരോഗ്യം ഉറപ്പാക്കുന്നതിന് മറ്റൊരു ഇന്ത്യൻ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിലെ പോഷകങ്ങൾക്ക് ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് സൂപ്പർ ഫുഡുകൾ
കറുവപ്പട്ട...
കറുവപ്പട്ട മനുഷ്യ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വളരെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒരു ഗ്ലാസ് പാലിൽ 2-3 കറുവാപ്പട്ട ചേർത്ത് തിളപ്പിക്കണം. ഉറങ്ങുന്നതിനുമുമ്പ് ഈ പാൽ കുടിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam