മദ്യപിച്ചാൽ കൊറോണ പിടിപെടാനുള്ള സാധ്യത കൂടുതലോ; ലോകാരോഗ്യ സംഘടന പറയുന്നത്

By Web TeamFirst Published Apr 16, 2020, 3:11 PM IST
Highlights
ഈ പ്രയാസകരമായ സമയത്ത്, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നത് തുടരേണ്ടത് പ്രധാനമാണെന്ന് ടെഡ്രോസ് പറഞ്ഞു. 
മദ്യപിച്ചാൽ കൊവിഡ് 19 പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള സർക്കാരുകൾ ലോക്ക്ഡൗൺ സമയത്ത് പ്രവേശനം പരിമിതപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് -19 പിടിക്കാൻ ഒരു വ്യക്തിയെ കൂടുതൽ ദുർബലമാക്കുന്ന നിരവധി സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ആളുകൾ മദ്യപാനം പരമാവധി കുറയ്ക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

മാനസികാരോഗ്യ പ്രശ്‌നങ്ങളും അപകടസാധ്യതയുള്ള പെരുമാറ്റവും അക്രമവും വർദ്ധിപ്പിക്കാനും ഇതിന് സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ശക്തിയുള്ള മദ്യം കഴിക്കുന്നത് കൊറോണ വൈറസിനെ കൊല്ലും എന്ന അപകടകരമായ മിഥ്യയെ തള്ളിക്കളയുന്ന ഒരു വസ്തുതാപത്രവും ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചു. മരണം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 

മൂന്ന് ആത്മഹത്യകള്‍; അമിത മദ്യാസക്തി അത്രയും അപകടമോ?...

കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വീട്ടിൽ തന്നെ കഴിയുകയാണ്. ലോക് ഡൗണിനെ തുടർന്ന് നിരവധി സ്ത്രീകൾ അക്രമത്തെ അഭിമുഖീകരിക്കുന്നു, അവർ സ്വന്തം വീടുകളിൽ സുരക്ഷിതമായിരിക്കണം. പകർച്ചവ്യാധിയോട് പ്രതികരിക്കുമ്പോൾ സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകണമെന്ന് എല്ലാ സർക്കാരുകളോടും അഭ്യർത്ഥിക്കുന്നുവെന്ന് അടുത്തിടെ  ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

ഇനിയെങ്കിലും മദ്യത്തോട് ​ഗുഡ് ബെെ പറയൂ, വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാവട്ടേ; ഡോക്ടറുടെ കുറിപ്പ്...

ഈ ലോക്ക് ഡൗൺ കാലത്ത്  ശാരീരികവും മാനസികമായും എങ്ങനെ ആരോഗ്യത്തോടെ തുടരാമെന്നതിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചില ഉപദേശങ്ങൾ നൽകിയിരുന്നു. 
ഈ പ്രയാസകരമായ സമയത്ത്, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നത് തുടരേണ്ടത് പ്രധാനമാണെന്ന് ടെഡ്രോസ് പറഞ്ഞു. ഈ കൊറോണ കാലത്ത് ആരോ​ഗ്യകരമായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു...

1. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
2. മദ്യവും പഞ്ചസാര പാനീയങ്ങളും പരിമിതപ്പെടുത്തുക.
3. പുകവലിക്കരുത്. ഇത് കൊവിഡ് 19 ലക്ഷണങ്ങളെ വർദ്ധിപ്പിക്കുകയും ഗുരുതരമായ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
4. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക.
5. സുരക്ഷിതമായ അകലം പാലിച്ച് വേണം പുറത്ത് പോകാൻ. 
6. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ ഒരേ സ്ഥാനത്ത് കൂടുതൽ സമയം ഇരിക്കരുത്. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക.
7. കിട്ടുന്ന സമയങ്ങളിൽ പാട്ട് കേൾക്കുക, പുസ്തകം വായിക്കുക. 

Peace is not just the absence of war. Many women under lockdown for face violence where they should be safest: in their own homes.

Today I appeal for peace in homes around the world.

I urge all governments to put women’s safety first as they respond to the pandemic. pic.twitter.com/PjDUTrMb9v

— António Guterres (@antonioguterres)
click me!